KeralaLatest

അനധികൃത മദ്യവില്പന പിടിച്ചതു 48 കുപ്പി

“Manju”

ജുബിൻ ബാബു എം

താമരശ്ശേരി: താമരശ്ശേരി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കർണാടക റജിസ്സ്റ്ററേഷനുള്ള (KA09 C 25 19 ) പിക്കപ്പ് വാനിൽ പച്ചക്കറിക്ക് അടിയിൽ കടത്തിയ 48 കുപ്പി കർണാടക മദ്യം പിടികൂടി.

എക്സൈസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം തച്ചംപൊയിൽ പുതിയാറമ്പത്ത് ഷെബീറലിയുടെ വീടിൻ്റെ പോർച്ചിൽ നിന്നുമാണ് കണ്ടെത്തിയത്.വാഹനം നിർത്തി ഡ്രൈവറായ ഷബീറലി ഓടി രക്ഷപ്പെടുകയായിരുന്നു.പരിശോധനയിൽ തക്കാളിക്ക് അടിയിലായി പെട്ടിയിൽ ഒളിപ്പിച്ച 48 കുപ്പി മദ്യം (38LtR) കണ്ടെത്തി. വാഹനം എക്സൈസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചക്കാണ് പരിശോധന നടന്നത്. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ.ഷാജി, പ്രിവൻ്റീവ് ഓഫീസർ പി.കെ.അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർ ആർ.എസ്.ശ്യാമപ്രസാദ്, പ്രസാദ്.കെ, സി.പി.ഷാജു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Back to top button