KeralaLatest

ചെറുക്കാം.. ഫാറ്റി ലിവര്‍

“Manju”

 

ഫാറ്റി ലിവര്‍ ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. കരളിനെ ബാധിക്കുന്ന രോഗമാണിത്. കരളില്‍ ഫാറ്റ് അഥവാ കൊഴുപ്പ് അടിഞ്ഞ് കിടക്കുന്ന അവസ്ഥയെന്ന് ഫാറ്റി ലിവര്‍. മോശം ഭക്ഷണശീലങ്ങളും മറ്റ് മോശം ജീവിതരീതികളുമാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് പിന്നിലെ രണ്ട് പ്രധാന കാരണങ്ങള്‍. ഫാറ്റി ലിവര്‍ തടയുന്നതില്‍ ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം തടയാന്‍ സഹായിക്കും. സാല്‍മണ്‍, മത്തി, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കൂടുതലാണ്. ഒമേഗ 3 അടങ്ങിയ മത്സ്യങ്ങള്‍ കരളിന്റെ ആരോഗ്യം കാക്കാന്‍ മികച്ചതാണ്. കരള്‍ രോഗമുള്ളവര്‍ ദിവസവും ഒരു നേരം ഓട്‌സ് കഴിക്കുന്നത് പതിവാക്കുക. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. നട്സ് അടങ്ങിയ ഭക്ഷണക്രമം വീക്കം, ഇന്‍സുലിന്‍ പ്രതിരോധം, ഓക്സിഡേറ്റീവ് സ്ട്രെസ്, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വാള്‍നട്ട് കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കുന്നതായി ഗവേഷകര്‍ പറയുന്നു. ചീരയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും. ചീര സൂപ്പായോ വേവിച്ചോ എല്ലാം കഴിക്കാവുന്നതാണ്.

Related Articles

Back to top button