IndiaLatest

എല്ലാത്തിനേയും മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റിന് അടിക്കാന്‍ അറിയാം; ഭീഷണിയുമായി കേന്ദ്രമന്ത്രി

“Manju”

രജിലേഷ് കേരിമഠത്തില്‍

സര്‍ക്കാരിന്റെ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിക്കുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഇല്ലെന്ന പരാതിയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി രേണുകസിംഗ് ഉദ്യോഗസ്ഥരെ ശാസിക്കുന്ന വീഡിയോ പുറത്തു. ‘എല്ലാത്തിനേയും മുറിയില്‍ പൂട്ടിയിട്ട് ചാട്ടവറിന് അടിക്കാനറിയാഞ്ഞിട്ടല്ലായെന്നാണ്’ മന്ത്രി പറഞ്ഞത് . ഛത്തീസ്ഗഡിലെ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെയാണ് മന്ത്രി ഭീഷണിപ്പെടുത്തിയത്.

ഈ കഴിഞ്ഞ ഞായറാഴ്ചയാണ് കേന്ദ്ര ആദിവാസി ക്ഷേമ സഹമന്ത്രി രേണുക സിംഗ് ഛത്തീസ്ഗഡിലെ ബല്‍റാംപുരില്‍ സന്ദര്‍ശനത്തിന് എത്തിയത്. ക്വാറന്റൈന്‍ സെന്ററിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള വീഡിയോ ബല്‍റാം പൂര്‍ സ്വദേശിയായ ദിലീപ് ഗുപ്ത എന്നയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്ന മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം.

കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലരാണെന്ന് ആരും ധരിക്കരുത്. കഴിഞ്ഞ 15 വര്‍ഷം ഞങ്ങള്‍ ഇവിടെ ഭരിച്ചു. കൊറോണ വൈറസിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിന് പണം നല്‍കുന്നുണ്ട്. ആവശ്യമുള്ളവര്‍ക്ക് അത് കിട്ടുന്നുണ്ടെന്ന് താന്‍ ഉറപ്പുവരുത്തും. ഇവിടെയുള്ള കാവിധരിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ ദുര്‍ബലരാണെന്ന് നിങ്ങള്‍ കരുതരുത്. എല്ലാറ്റിനേയും മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റിന് അടിക്കാന്‍ അറിയാഞ്ഞിട്ടല്ല’-കേന്ദ്രമന്ത്രി പറഞ്ഞു. ഈ വീഡിയോ ദൃശ്യവും പുറത്തു വിട്ടെങ്കിലും ശാസനയ്ക്ക് വിധേയരായ ഉദ്ദ്യോഗസ്ഥരെ വീഡിയോയില്‍ കാണാനുമില്ല.

ക്വാറന്റൈന്‍ കേന്ദ്രത്തിലെ ശോചനീയാവസ്ഥ സൂചിപ്പിക്കുന്ന വീഡിയോ നീക്കം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതരും തഹസീല്‍ദാറും ആവശ്യപ്പെട്ടെന്നും, തന്നെ ദേഹോപദ്രവും ചെയ്തതായും ഇപ്പോള്‍ ക്വറന്റൈനില്‍ കഴിയുന്ന ദിലീപ് ഗുപ്‌ത പറയുന്നു. എന്തായാലും വീഡിയോ സമൂഹത്തില്‍ ഇപ്പോള്‍ തന്നെ വൈറലായി കഴിഞ്ഞു.

Related Articles

Back to top button