KeralaKozhikodeLatest

നന്മണ്ട ഹയർ സെക്കൻ്ററി സ്ക്കൂളിൽ 1025 വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷ എഴുതി

“Manju”

വി.എം.സുരേഷ് കുമാർ


കോഴിക്കോട്  : കോഴിക്കോട് ജില്ലയിലെ നന്മണ്ട ഹയർ സെക്കൻ്ററി സ്ക്കൂളിൽ 425 എസ്.എസ്. എല്‍. സി. വിദ്യാര്‍ത്ഥികളും 600 പ്ലസ് ടു വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. മാറ്റിവെച്ച എസ്എസ്എൽസി-ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്നു തുടക്കമാകുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഇന്നു പരീക്ഷ എഴുതിയത്. കോവിഡ് ഭീഷണി തുടരുന്നതിനാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തിയത് ത്. ആകെ 1025 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

സ്കൂളിന് മുമ്പിലെ തിരക്ക് ഒഴിവാക്കാനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വനിതാ പൊലീസുകാരേയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. മാസ്ക്കുകൾ ധരിച്ചും കൈകൾ അണുവിമുക്തമാക്കിയും സാമൂഹ്യ അകലം പാലിച്ചുമായിരുന്നു വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. അതിതീവ്ര കേന്ദ്രങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് പ്രത്യേകം ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

എല്ലാ വിദ്യാർത്ഥികളെയും ഐ ആർ തെർമോമീറ്റർ ഉപയോഗിച്ച് പരിശോധിച്ചതിന് ശേഷമാണ് സ്കൂളിലേക്ക് കടത്തിവിട്ടത്. ഒരു മുറിയിൽ പരമാവധി 20 പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തമാക്കുകയും വിദ്യാർത്ഥികൾക്ക് മാസ്ക്കുകൾ നൽകുകയും ചെയ്തു. കുട്ടികളെ രക്ഷിതാക്കൾക്ക് സ്വന്തം വാഹനത്തിൽ കൊണ്ടുവരുകയും വാഹന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളില്‍ എത്തിക്കാനായി പൊലീസ് വാഹനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. വാഹന സൗകര്യം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സ്കൂൾ അധികൃതരില്‍ നിക്ഷിപ്തമാണ്. ചില റൂട്ടുകളിലേക്ക് സഹായത്തിന് കെഎസ്ആർടിസിയുമുണ്ടായിരുന്നു.

സ്ക്കൂളിൽ 28 പേരാണ് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നത്. സന്തോഷത്തോടെയും ആഹ്ളാദത്തോടെയുമാണ് വിദ്യാർത്ഥികൾ പരീക്ഷാഹാളിലേക്ക് എത്തിച്ചേർന്നത്.

Related Articles

Back to top button