IndiaLatest

ബ്രിട്ടീഷ് ഭരണകാലത്ത് പോലും കാര്‍ഷിക നിയമം പിന്‍വലിച്ചിരുന്നു

“Manju”

ബ്രിട്ടീഷ് ഭരണകാലത്ത് പോലും കാര്‍ഷിക നിയമം പിന്‍വലിച്ചിരുന്നു; രാജ്യസഭയില്‍  ഗുലാം നബി ആസാദ് | Ghulam Nabi Azad

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേന്ദ്രം ഏര്‍പ്പെടുത്തിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകാലത്ത് പോലും കാര്‍ഷിക നിയമം പിന്‍വലിച്ചിരുന്നുവെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ വിവാദ നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് പ്രതിപക്ഷം ഇക്കാര്യം തുറന്നടിച്ചത് .

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയില്‍ ഡല്‍ഹിയിലെ അക്രമത്തെ അപലപിച്ച ഗുലാം നബി ആസാദ് ജനുവരി 26 മുതല്‍ കാണാതായവരേക്കുറിച്ച്‌ അന്വേഷിക്കാന്‍ കമ്മറ്റി രൂപീകരിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അക്രമം സൃഷ്ടിച്ച കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button