IndiaLatest

പെട്രോള്‍വില കൂടുതലെങ്കില്‍ സൈക്കിളില്‍ സഞ്ചരിക്കണം-മന്ത്രി

“Manju”

ഭോപ്പാല്‍: രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി വര്‍ധിക്കുന്നതിനെതിരേ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വലിയ വ്യായാമത്തിനും ആരോഗ്യത്തിനും അനു​യോജ്യമായ സമയമെന്ന് ന്യായീകരിച്ച്‌ മദ്ധ്യപ്രദേശ് മന്ത്രി. പെട്രോള്‍ അടിക്കാത്ത സൈക്കിള്‍ യാത്രകളെ ഇപ്പോള്‍ ആശ്രയിക്കാമെന്നും പരിസ്ഥിതി മലിനീകരണത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതിനൊപ്പം വ്യായാമവും ആകുമെന്നും മന്ത്രി പ്രതികരിച്ചു.
മധ്യപ്രദേശ് ഊര്‍ജ മന്ത്രി പ്രധുമാന്‍ സിംഗ് തോമറിന്റേതാണ് വിചിത്രവാദം. മാര്‍ക്കറ്റുകളിലേക്ക് പോകുന്നവര്‍ കാറും ബൈക്കും മാറ്റി വെച്ച്‌ സൈക്കിളില്‍ പോയാല്‍ പോരെ എന്ന് ചോദിച്ച തോമാര്‍. പച്ചക്കറി വാങ്ങാനും മറ്റുമുള്ള സൈക്കളിലിലെ ലഘുയാത്ര ആരോഗ്യദായകമായ കാര്യമാണെന്നും പറഞ്ഞു. വിലക്കയറ്റത്തെ ന്യായീകരിച്ച അദ്ദേഹം ഇന്ധനവില വര്‍ധനയില്‍ നിന്നുള്ള പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് ഉപയോഗിക്കുന്നതെന്നും പറഞ്ഞു.
പെട്രോള്‍, ഡീസല്‍ വിലകളില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും അത് കേന്ദ്രമാണ് തീരുമാനിക്കുന്നതെന്നും തോമര്‍ പറഞ്ഞു. മാസങ്ങള്‍ക്കിടയില്‍ അനേകം തവണ ഇന്ധനവില കൂടിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ ഉടനീളം പ്രതിഷേധം ഉയരുന്നുണ്ട്. ലിറ്ററിന് ചില സംസ്ഥാനങ്ങളില്‍ പെട്രോള്‍വില 100 രൂപയില്‍ എത്തി നില്‍ക്കുമ്ബോള്‍ ബിജെപി നേതാക്കള്‍ ന്യായീകരണവുമായി രംഗത്തുണ്ട്. യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിവെച്ച കടം പരിഹരിക്കാനാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നതെന്നായിരുന്നു കേരളത്തിലെ ഒരു ബിജെപി നേതാവ് ന്യായീകരിച്ചത്.

Related Articles

Back to top button