IndiaLatest

പിഎം കിസാന്‍ പദ്ധതി: 14-ാം ഗഡു വിതരണം ഇന്ന്

“Manju”

പിഎം കിസാന്‍ പദ്ധതിയുടെ പതിനാലാം ഗഡു വിതരണം ഇന്ന് (ജൂലൈ 27) ആരംഭിക്കും. ഇത്തവണ 8.5 കോടി കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. ഇതിനായി 17000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും.

വ്യാഴാഴ്ച രാജസ്ഥാനിലെ സികാറില്‍ വെച്ച്‌ നടക്കുന്ന പരിപാടിയോടെ ഗഡു വിതരണം ആരംഭിക്കും. തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഈ സാമ്പത്തിക സഹായം കര്‍ഷകര്‍ക്ക് തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കാനാകുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ആരംഭിച്ച പദ്ധതിയാണ് പിഎം കിസാന്‍ പദ്ധതി. 2019 ഫെബ്രുവരി 24നാണ് ഈ പദ്ധതി ആരംഭിച്ചത്.

പദ്ധതി പ്രകാരം പ്രതിവര്‍ഷം 6000 രൂപ കര്‍ഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്ന് ഗഡുക്കളായാണ് നല്‍കുന്നത്. പിഎം കിസാനിലൂടെ രാജ്യത്തെ 11 കോടിയിലധികം കര്‍ഷകര്‍ക്ക് ഇതിനോടകം 2.42 ലക്ഷം കോടിയുടെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.

 

Related Articles

Back to top button