KeralaLatest

കെ.എസ്.എഫ്.ഇ നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ധിപ്പിക്കും

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ദ്ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്. പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന മലയാളികളും ഈ വായ്പയ്ക്ക് അര്‍ഹരായിരിക്കും. 12 തവണകളിലായി തിരിച്ചടവ് നടത്തിയാല്‍ മതി. അതേ സമയം നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
സുവര്‍ണജൂബിലി ചിട്ടി പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജനമിത്രം സ്വര്‍ണവായ്പാ പാക്കേജിന് 5.7 ശതമാനം പലിശ അനുവദിക്കും. റവന്യൂ റിക്കവറി നടപടികള്‍ ജൂണ്‍ 30 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. കുടിശ്ശിക നിവാരണത്തിന് അദാലത്ത് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 5 വര്‍ഷത്തിന് മുകളിലുള്ള കുടിശികയില്‍ പലിശയും പിഴപലിശയും ഒഴിവാക്കും.

Related Articles

Back to top button