KeralaLatestPalakkad

പാലക്കാടിന് ഇന്ന് 65 -ാം പിറന്നാള്‍

“Manju”

1957 ജനുവരി 1 നാണ് പാലക്കാട്‌ ജില്ലയുടെ ജനനം. ഒപ്പം കോഴിക്കോട് കണ്ണൂര്‍ ജില്ലകള്‍ക്കും ഇന്ന് പിറന്നാളാഘോഷമാണ്. ബ്രിട്ടീഷ് ഭരണത്തില്‍ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ല മൂന്നായി പിരിഞ്ഞു മൂന്ന് കളക്ടര്‍മാരുടെ ഭരണത്തില്‍ ആകുന്നത് 1957 ജനുവരി ഒന്നിനാണ്. തിരു-കൊച്ചിയുടെ ഭാഗമായിരുന്ന ചിറ്റൂര്‍, നെന്മാറ, വേലന്താവളം, കൊഴിഞ്ഞാമ്പാറ പ്രദേശങ്ങളും പാലക്കാട് ജില്ലയുടെ ഭാഗമായി.

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായ പാലക്കാട് കേരളത്തിന്റെ നെല്ലറ കൂടിയാണ്. നദികളാലും സാംസ്കാരിക പാരമ്പര്യത്താലും സമ്പന്നവും സമ്പുഷ്ടവുമാണ് പാലക്കാട്. ചിറ്റൂര്‍ പുഴയും കല്‍പ്പാത്തിപ്പുഴയും പറളിയില്‍ സംഗമിച്ചു ഭാരതപ്പുഴയായി ഒഴുകി തുടങ്ങുന്നതും പാലക്കാട്ടു നിന്നാണ്. ഭരണതലത്തില്‍ ഉന്നതപദവികള്‍ അലങ്കരിക്കാനും പാലക്കാട്ടുനിന്നുള്ളവര്‍ക്ക് സാധിച്ചു.

Related Articles

Back to top button