IndiaLatest

യുഎഇയില്‍ പ്രധാനമന്ത്രിക്ക് രാജകീയ വരവേല്‍പ്പ്

“Manju”

അബുദാബി: ദ്വിരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് സ്വീകരിച്ചു.

ഇന്ന് വിമാനത്താവളത്തില്‍ എനിക്ക് നല്‍കിയ മികച്ച സ്വീകരണത്തിന് കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനോട് നന്ദി പറയുന്നു‘. എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ‘കൂടുതല്‍ പങ്കാളിത്തം! പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആചാരപരമായ സ്വീകരണം നല്‍കാൻ അബുദാബിയിലെത്തി . അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ വിമാനത്താവളത്തില്‍ ഊഷ്മളമായി സ്വീകരിച്ചു‘. എന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തത്.

യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തും.

 

Related Articles

Back to top button