InternationalLatest

ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ ട്രംപ്

“Manju”

 

വാഷിങ്‌ടണ്‍: ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ അമേരിക്ക. തുടരെ തുടരെയുള്ള വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ലോകാരോഗ്യസംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
കൊറോണ വെെറസ് വ്യാപനവുമായി ബന്ധപ്പെട്ടാണ് ലോകാരോഗ്യസംഘടനയ്‌ക്കെതിരെ അമേരിക്ക രംഗത്തെത്തിയത്. വെെറസിന്റെ ഉറവിടം ചെെനയാണെന്ന് ട്രംപ് വാദിച്ചിരുന്നു. എന്നാല്‍, ലോകം ഒരു മഹാമാരിയെ നേരിടുന്ന സമയത്ത് ഇത്തരം കുപ്രചരണങ്ങള്‍ നടത്തരുതെന്നായിരുന്നു ലോകാരാഗ്യസംഘടനയുടെ മറുപടി. ഇതോടെ ലോകാരാേഗ്യസംഘടനയെ നിയന്ത്രിക്കുന്നത് ചെെനയാണെന്ന് ട്രംപ് ആരോപിച്ചു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ട്രംപ് അറിയിച്ചത്.

Related Articles

Back to top button