KeralaLatest

പുല്ലമ്പാറ മാണിക്കല്‍, മുദാക്കല്‍,പുളിമാത്ത്, വാമനപുരം പഞ്ചായത്തുകള്‍  കണ്ടെയ്ന്‍മെന്‍റ് സോണില്‍

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്:. മേഖലയിൽ  കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കിയതും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലുമാണ് പഞ്ചായത്തുകള്‍  കണ്ടെയ്ന്‍മെന്റ് സോണിലായത് . കണ്ടെയിന്‍മെന്‍റ് സോണ്‍ നിലവില്‍ വരുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാകും. ലോക്ഡൗണ്‍ ഇളവുകള്‍ ഈ പഞ്ചായത്തുകള്‍ക്ക് ലഭ്യമാകില്ല. മേഖലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. പൊതുപരീക്ഷകള്‍ക്ക് ഇളവുണ്ടാകും. ആശുപത്രിയടക്കമുള്ള അത്യാവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി ഉള്ളതെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഒരാഴ്ച ഈ പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടും.കോവിഡ് രോഗികള്‍ കൂടുന്നതും, പഞ്ചായത്ത് പരിധിയില്‍ നിന്ന് ആളുകള്‍ പുറത്ത് പോകുന്നതിനും ഇവിടേയ്ക്ക് വരുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ വരും.പഴം പച്ചക്കറി പലവ്യഞ്ജന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി ഉണ്ടാകുകയുള്ളൂ .മാസ്ക്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി എടുക്കും. ഇതിന് മുന്നോടിയായി വെഞ്ഞാറമൂട് ടൗണിലും സ്റ്റേഷന്‍ പരിധിയിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചു.വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍റില്‍ വിട്ട പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേഖലയില്‍ കര്‍ശന ജാഗ്രതയിലായത്. കോവിഡ് പരിശോധനകള്‍ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തുന്നതിനുള്ള തീരുമാനവും ആയിട്ടുണ്ട്.

Related Articles

Back to top button