KeralaLatest

വൈദ്യുതി വിതരണം തടസപ്പെടും

“Manju”

 

മഞ്ചേരി-നിലമ്പൂര്‍ 66 കെ.വി ലൈനിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്സ്റ്റേഷനു കീഴിലെ പ്രദേശങ്ങളില്‍ ജൂണ്‍ ഒന്ന് തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ തടസപ്പെടുമെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കിഴിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട ബാലത്തില്‍ പുറായി, മഞ്ചേരി റോഡ്, കുഴിയംപറമ്പ്, അല്‍അബീര്‍, വിസപ്പടി, പൂവത്തിച്ചാല്‍, ഒഴുകൂര്‍ റോഡ്, മടത്തിക്കുണ്ട്, നെരവത്ത്, മച്ചിങ്ങല്‍, ആക്കപറമ്പ്, നെലിച്ചോട്, പി .കെ പടി, പുളിയക്കോട്, പുളിയക്കോട് സ്‌കൂള്‍ പടി, മേല്‍മുറി, പേങ്ങാട്ടുപുറായി തുടങ്ങിയ ഭാഗങ്ങളില്‍ ഇന്ന് (മെയ് 31) രാവിലെ 7.30 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും. വിളയില്‍,ചാലിലങ്ങാടി, കരിങ്കാളികാവ്, യത്തിംഖാന, പാലാപറമ്പ്, തിരുവാച്ചോല, മുണ്ടംപറമ്പ്, മുണ്ടംപറമ്പ് സ്‌കൂള്‍പടി, മഠത്തിങ്ങല്‍, ചിറപ്പാലം തുടങ്ങിയ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ ഒന്ന്) രാവിലെ 7.30 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related Articles

Back to top button