IndiaKeralaLatest

ദ്രാവിഡദേശത്തിന് പുതുവത്സര സമ്മാനം; ചെന്നൈ ശാന്തിഗിരി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ജനുവരി 5,6,7 തീയതികളില്‍

“Manju”

ചെയ്യൂർ (ചെന്നൈ) : ദ്രാവിഡ സംസ്കാരത്തിന്റെ ഈറ്റില്ലമായ തമിഴ് നാട്ടില്‍ ചെന്നൈ കേന്ദ്രീകരിച്ചു ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നുസില്‍വര്‍ ജൂബിലി ആഘോഷങ്ങളെക്കുറിച്ചുള്ള ആലോചനായോഗം ഡിസംബര്‍ 11 ന് വൈകിട്ട് 6 മണിക്ക് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്നു. ജനുവരി 5, 6, 7 തീയതികളിലാണ് ആഘോഷങ്ങള്‍. ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയുടെ തീർത്ഥയാത്ര, ആശ്രമ സമുച്ചയം, ശിലാസ്ഥാപനം, സില്‍വര്‍ ജൂബിലി മന്ദിരം സമര്‍പ്പണം തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്. യോഗത്തിൽ ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യൺ ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വി, ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (കമ്മ്യൂണിക്കേഷൻസ്) സബീർ തിരുമല, ആശ്രമം കോര്‍ഡിനേഷന്‍ കമ്മിറ്റി അഡ്വൈസര്‍ കെ.എസ്. പണിക്കർ, അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ കെ.സുധാകരൻ, അഡ്വ. പി.രാജേഷ്, ഡോ. ബി. ബി.കണ്ണൻ, റീജ്യണൽ മാനേജർ പ്രഭു സി.ആര്‍., മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ലിബീഷ് വി.കെ, കെ.എസ്.ഭൂപതി, സുധീന്ദ്രന്‍ എസ്., ഭക്തന്‍ എസ്., ഗീത പി, ശാന്തി എം, റീജ്യണൽ എക്സിക്യൂട്ടീവ് അക്കൗണ്ട്സ് മിഥുൻ ലാല്‍ എം., നന്ദനന്‍ സി.എസ്. തുടങ്ങിയവരും മറ്റ് ഗുരുഭക്തരും മീറ്റിംഗിൽ പങ്കെടുത്തു.

Related Articles

Back to top button