KeralaLatest

മുംബൈയില്‍ നിന്നു വന്ന എട്ടുപേര്‍ക്കു കൂടി കോവിഡ് സ്ഥിതീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

കണ്ണൂര്‍: ജില്ലയില്‍ എട്ടുപേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എട്ടുപേരും മുംബൈയില്‍ നിന്നു വന്നവരാണ്. കോട്ടയം മലബാര്‍ സ്വദേശികളായ നാലും 15 ഉം വയസ്സുള്ള പെണ്‍കുട്ടികള്‍, 10 വയസ്സുകാരായ രണ്ട് ആണ്‍കുട്ടികള്‍, ഒരു 12 വയസ്സുകാരന്‍, 41ഉം 39ഉം വയസ്സുള്ള പുരുഷന്‍മാര്‍ 38കാരിയായ സ്ത്രീ എന്നിവരാണ് മുംബൈയില്‍ നിന്നെത്തിയവര്‍.
മെയ് 23ന് നാട്ടിലെത്തിയ ഇവര്‍ 28ന് അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 222 ആയി. ഇതില്‍ 123 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ ജില്ലയില്‍ 9669 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 67 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 93 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 25 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും 9464 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നു 6822 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6331 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5959 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 491 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related Articles

Back to top button