InternationalLatest

ചേരിപ്രദേശങ്ങള്‍ വികസിപ്പിക്കുന്നു…

“Manju”

ജിദ്ദ: ജിദ്ദയിലെ ചേരി വികസന പദ്ധതിയുടെ ഏറ്റവും പുതിയ പ്രവര്‍ത്തനങ്ങള്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ്​ അല്‍ഫൈസല്‍ വിലയിരുത്തി. ഗവര്‍ണറേറ്റ് ആസ്ഥാനത്ത് ജിദ്ദ മേയര്‍ സ്വാലിഹ്​ അല്‍തുര്‍ക്കിയുമായുള്ള കൂടിക്കാഴ്​ചയിലാണ്​ വിശദ ചര്‍ച്ച നടത്തിയത്​. അണ്ടര്‍ സെക്രട്ടറി ഡോ. മുഷബിബ്​ അല്‍ഖഹ്​താനി കൂടിക്കാഴ്​ചയില്‍ പ​ങ്കെടുത്തു. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദീകരിച്ചു. 64 ചേരികളെ സമയബന്ധിതമായി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികളാണ്​ ജിദ്ദ ചേരി വികസന സമിതി ആവിഷ്​കരിച്ചിരിക്കുന്നത്​. ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ 32ഉം രണ്ടാംഘട്ടത്തില്‍ 32ഉം ചേരിപ്രദേശങ്ങളാണ്​ വികസിപ്പിക്കുന്നത്​. കഴിഞ്ഞ ഒക്ടോബറിലാണ്​ കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചത്. ചേരിപ്രദേശ ഉടമകളുടെയും താമസക്കാരുടെയും സഹകരണത്തോടെ 28 അയല്‍ക്കൂട്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്​. അല്‍മുന്‍തസഹാത്​, ഖുവൈസ, അല്‍അദ്ല്‍, അല്‍ഫദ്ല്‍, ഉമ്മുല്‍ സുലൈം, കിലോ 14 നോര്‍ത്ത്​ എന്നീ നാല് ചേരിപ്രദേശങ്ങള്‍ മാത്രമേ ഇനി പൊളിച്ചുനീക്കം ചെയ്യാന്‍ അവശേഷിക്കുന്നുള്ളൂ. ഇവിടങ്ങളിലെ പൊളിച്ചുനീക്കല്‍ ജോലികള്‍ ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button