IndiaKeralaLatest

പച്ചക്കറി ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടകവസ്തു ശേഖരം പിടികൂടി

“Manju”

പാലക്കാട്: മണ്ണാര്‍ക്കാട് പച്ചക്കറി ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. 75 പെട്ടികളിലായി സൂക്ഷിച്ച ഡിറ്റണേറ്ററുകളാണ് പിടികൂടിയത്. നെല്ലിപ്പുഴ പാലത്തിന് സമീപം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്.
കോയമ്പത്തൂരില്‍നിന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇവയെന്നാണ് വിവരം. ലോറിയുടെ ഡ്രൈവറും ക്ലീനറും പിടിയിലായി. സേലം ആത്തൂര്‍ സ്വദേശികളായ ഇളവരശന്‍, കാര്‍ത്തി എന്നിവരാണ് പിടിയിലായത്.

Related Articles

Back to top button