കോഴിക്കോട്: 2019- 2020 ലെ പച്ചക്കറി കൃഷി വിപൂലീകരണ പദ്ധതി പ്രകാരം സ്വകാര്യ മേഖലയിൽ പ്രോജക്റ്റ് അടിസ്ഥാനത്തിൽ ഏറ്റവും നല്ല ജൈവ പച്ചക്കറി കൃഷിക്ക് കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം കക്കോടി പഞ്ചായത്തിൽ കിഴക്കുമുറിയിൽ സ്ഥിതി ചെയ്യുന്ന ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിന് ലഭിച്ചു.
കോഴിക്കോട് വേങ്ങേരിയിലുള്ള കാർഷിക വിപണന വികസന കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ കൃഷി ഓഫീസർ എലിസബത്ത് പൊന്നൂസിൽ നിന്നും ശാന്തിഗിരി ആശ്രമം ഭാരവാഹികളായ ചന്ദ്രൻ എം, രവീന്ദ്രൻ എം, വിശ്വനാഥൻ എം, രാജേഷ് വി. സി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.