IndiaLatest

കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതിക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

കര്‍ഷക സമരം ശക്തമാകുന്നതിനിടെ കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതിക്ക് തയ്യാറെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ വീണ്ടും രംഗത്ത്. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതിക്ക് തയ്യാറാണെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ചില ശക്തികള്‍ കര്‍ഷക സമരത്തിലേക്ക് നുഴഞ്ഞു കയാറാന്‍ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരം ഉള്‍പ്പടെ ചോദ്യം ചെയ്യുന്നവര്‍ കര്‍ഷക സമരത്തിലേക്ക് നുഴഞ്ഞു കയാറാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കര്‍ഷക സമരം ഇന്ന് പതിനേഴാം ദിവത്തിലേക്ക് കടന്നിരിക്കുകയാണ്. പഞ്ചാബില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഇന്ന് അതിര്‍ത്തിയിലേക്ക് എത്തും. നൂറ്റിയമ്പതിലധികം വാഹനങ്ങളിലാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുന്നത്. ഡല്‍ഹിയിലേക്കുളള ജയ്‌പൂര്‍, ആഗ്ര പാതകള്‍ കൂടി ഉപരോധിക്കാനുളള സമരം ഇന്ന് മുതല്‍ തുടങ്ങും. രാജസ്ഥാന്‍, ഹരിയാന, യു പി സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍ ഇന്ന് ഉച്ചയ്‌ക്ക് ശേഷം ദേശീയപാതകള്‍ ലക്ഷ്യം വച്ച്‌ നീങ്ങും. നാളെ ജയ്‌പൂര്‍, ആഗ്ര പാതകള്‍ പൂര്‍ണമായി അടക്കും. ട്രെയിന്‍ തടയല്‍ സമരവും ഇന്ന് മുതല്‍ തുടങ്ങാനാണ് കര്‍ഷകരുടെ തീരുമാനം.

തിങ്കളാഴ്ച ബി ജെ പി ഓഫീസുകളും ടോള്‍ പ്ലാസകളും ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. അതേസമയം, കര്‍ഷകരാണ് അനുനയ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതെന്ന കൃഷി മന്ത്രിയുടെ ആരോപണം അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി തളളി

Related Articles

Back to top button