IndiaLatest

സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച്‌ വീടിന് തീപ്പിടിച്ചു

“Manju”

ചെന്നൈ : തമിഴ്നാട് വെല്ലൂരില്‍ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച്‌ വീടിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകളും മരിച്ചു.ചിന്ന അല്ലാപുരം ബലരാമന്‍ മുതലിയാര്‍ തെരുവില്‍ സ്റ്റുഡിയോ നടത്തുന്ന ദുരൈവര്‍മ, മകള്‍ മോഹനപ്രീതി എന്നിവരാണ് മരിച്ചത്.പോലൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മോഹനപ്രീതി.

കഴിഞ്ഞ ദിവസമാണ് ഇവര്‍ സ്‌കൂട്ടര്‍ വാങ്ങിയത്. വീട്ടുവരാന്തയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ഇലക്‌ട്രിക് സ്‌കൂട്ടര്‍ രാത്രി പൊട്ടിത്തെറിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചു. വീട്ടിലേക്ക് തീ പടര്‍ന്നതോടെ പുറത്തുകടക്കാനാകാതെ ശുചിമുറിയില്‍ അഭയം തേടിയ അച്ഛനും മകളും ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

Related Articles

Back to top button