IndiaLatest

പ്രമേഹ-ക്ഷയരോഗ മരുന്നുകളുടെ വില കുറയും

“Manju”

ന്യൂഡല്‍ഹി: അവശ്യ മരുന്നുകളുടെ പുതുക്കിയ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇന്‍സുലിന്‍, ഗ്ലാര്‍ജിന്‍ തുടങ്ങിയ പ്രമേഹത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍, ഡെലാമനിഡ് പോലുള്ള ക്ഷയരോഗത്തിനുള്ള മരുന്നുകള്‍, ഐവര്‍മെക്റ്റിന്‍ പോലുള്ള ആന്റിപാരസൈറ്റ് എന്നിവ അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ പ്രമേഹത്തിനും ക്ഷയരോഗത്തിനുമുള്ള മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില കുറയും.

അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മരുന്നുകള്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി നിശ്ചയിക്കുന്ന വിലയില്‍ താഴെ മാത്രമേ വില്‍ക്കാന്‍ അനുവാദമുള്ളൂ. പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ് ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വില വര്‍ദ്ധനവ് നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ ഷെഡ്യൂള്‍ ചെയ്യാത്ത മരുന്നുകള്‍ക്ക്, കമ്പനികള്‍ക്ക് ഓരോ വര്‍ഷവും 10 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

1.6 ട്രില്യണ്‍ വരുന്ന ആഭ്യന്തര മരുന്ന് വിപണിയില്‍ ഏകദേശം 17-18 ശതമാനം ഷെഡ്യൂള്‍ഡ് മരുന്നുകളുടെ സംഭാവനയാണ്. ഏകദേശം 376 മരുന്നുകള്‍ വില നിയന്ത്രണ പട്ടികയിലുണ്ട്. വിവിധ ബ്രാന്‍ഡ് മരുന്നുകളുടെ വിപണി വിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് വില നിയന്ത്രണത്തിനുള്ള പരമാവധി വില നിര്‍ണ്ണയിക്കുന്നത്. വില പരിധി ലംഘിക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തും.

Related Articles

Back to top button