ArticleLatest

ഇന്ന് ലോക തത്ത ദിനം

“Manju”

മെയ് 31 ലോക തത്ത ദിനമാണ്. വേൾഡ് പാരറ്റ് ട്രസ്റ് 2004 ൽ തുടങ്ങിയതാണ് ഈ ദിനാഘോഷം.കാട്ടിലും നാട്ടിലും തത്തകൾ നേരിടുന്ന വിഷമതകൾ ഉയർത്തിക്കാട്ടാനാണ് ഈ ദിനാചരണം തുടങ്ങിയ വര്‍ഷം തന്നെ യൂറോപ്പിലേക്ക് പക്ഷികളെ കടത്തുന്നതിന് വിലക്ക് വന്നു.

സൗന്ദര്യം ബുദ്ധിശക്തി, സാമർഥ്യം വ്യക്‌തിത്വം എന്നിവ തത്തകളുടെ സവിശേഷതയാണ്.മുൻപൊക്കെ വീട്ടിനു മുമ്പിലെ കൂട്ടിലിട്ട തത്ത കാവൽക്കാരന്റെ ജോലി ചെയ്തിരുന്നു.പിന്നെ ഈ പക്ഷി ജ്യോതിഷി കൂടിയാണ് കേട്ടോ. പക്ഷിശാസ്ത്രക്കാരന്റെ ഉറ്റ മിത്രമാണ് തത്ത ഒരു കാർഡോ ചിത്രമോ എടുത്ത് നൽകിയാൽ; അത് വച്ച് നടത്തുന്ന പ്രവചനം തെറ്റില്ല എന്നാണൊരു വിശ്വാസം.

തത്തകൾ പലവിധമുണ്ട്. പച്ചനിറവും വളഞ്ഞ് ചുവന്ന ചുണ്ടുകളുമാണ് നമ്മുടെ നാട്ടിലെ നാടാണ് തത്തകളുടെ രൂപം, പനംതത്ത, പഞ്ചവര്ണ തത്ത തുടങ്ങി നാട്ടിൽ തന്നെ പലതരം തത്തകളുണ്ട് . മനുഷ്യനോട് ഇണങ്ങിക്കഴിയുന്ന തത്ത. ശബ്‌ദങ്ങൾ അനുകരിക്കാനും സംസാരിക്കാനും കഴിയുന്ന തത്ത മനുഷ്യന്റെ ചങ്ങാതി ആയതിൽ അത്ഭുതമില്ല.

പാര കീറ്റ്കള്‍, കൊക്കറ്റൂകൾ, ലോറി കീറ്റ്കൾ, ആമസോൺ തത്തകൾ എന്നിങ്ങനെ ഒട്ടേറെ ഇനം തത്തകളുണ്ട്. നീല ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലും, പലവർണ്ണങ്ങളിലും ഇവയെ കാണാം. ആമസോൺ പച്ച തത്തയുടെ ചുണ്ട് മഞ്ഞയാണ് മക്കാവു കൊക്കാറ്റൂ എന്നിവയ്ക്ക് കറുത്ത ചുണ്ടുകളാണ്.

കിളികളെക്കൊണ്ട് കഥ പറയിക്കുന്ന ഒരു കാവ്യ ശാഖ മലയാളത്തിൽ ഉണ്ടായിരുന്നു കിളിപ്പാട്ട് പ്രസ്ഥാനം. ഇവിടത്തെ കിളി തത്തയാണ് . എഴുത്തച്ഛനാണ്‌ കിളിപ്പാട്ടിന്റെ പ്രാമാണികൻ.

മലയാള സാഹിത്യത്തിലെ ഏറ്റവും സമ്പന്നമായ ഒരു ശാഖയാണ് കിളിപ്പാട്ട്. മതപരവും ധാര്‍മ്മികവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്ത ശാഖ. ആദിമദശയില്‍ മതവിഷയങ്ങളായിരുന്നെങ്കില്‍ പിന്നീട് ലൗകിക വിഷയങ്ങള്‍ കൂടി വന്നു. പണ്ഡിതന്റെയും സാധാരണക്കാരന്റെയും തുല്യാരാധന കിളിപ്പാട്ടുകള്‍ക്ക് ലഭിച്ചു.രാമായണാദികളായ ഇതിഹാസങ്ങള്‍, സ്‌കാന്ദ ബ്രാഹ്മണപുരാണങ്ങള്‍, പടപ്പാട്ട്, മാമാങ്കപ്പാട്ട് തുടങ്ങിയ ചരിത്രകൃതികള്‍, പഞ്ചതന്ത്രാദി നീതിശാസ്ത്ര ഗ്രന്ഥങ്ങള്‍ എന്നിവയും കിളിപ്പാട്ടുകളാണ്.

എ.ഡി. 16-ാം ശതകം മുതല്‍ മൂന്നു നൂറ്റാണ്ടോളം നമ്മുടെ പദ്യസാഹിത്യത്തിന്റെ ഭരണാധികാരം മിക്കവാറും ഈ മഹാപ്രസ്ഥാനത്തിന്റെ കൈയിലായിരുന്നു. ഒരു ഒന്നാന്തരം വിവര്‍ത്തന മാതൃക ഭാഷയില്‍ സൃഷ്ടിച്ചത് ആണ് കിളിപ്പാട്ട്.

Related Articles

Back to top button