KeralaLatest

കലോത്സവത്തിന് ഇന്ന് സമാപനം; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം, കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമത്

“Manju”

കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവം അവസാനഘട്ടത്തിലേക്ക്. പോയിന്‍റ് പട്ടികയില്‍ കണ്ണൂരിലെ പിന്തള്ളി കോഴിക്കോട് ഒന്നാമതെത്തി. 901 പോയിന്‍റോടെ കോഴിക്കോട് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ആദ്യ നാല് ദിവസവും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കണ്ണൂരിന് നിലവില്‍ 897 പോയന്‍റാണുള്ളത്.

കലോത്സവ സമാപന ദിവസമായ ഇന്ന് രാവിലെയാണ് കണ്ണൂരിനെ പിന്നിലാക്കികൊണ്ട് കോഴിക്കോട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 893 പോയന്‍റുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്തുള്ളത്. 234 പോ യി ന്റോ ടെ പാലക്കാട് ജില്ലയിലെ ആലത്തുര്‍ ബി എസ്എസ് ഗുരുകുലമാണ് സ്കൂ ള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

Related Articles

Back to top button