InternationalLatest

ലോക പാൽ ദിനാചരണത്തിന് രണ്ട് പതിറ്റാണ്ടാവുന്നു

“Manju”

 

ലോക പാൽ ദിനമായി FAO യുടെ ആഭിമുഖ്യത്തിൽ ജൂൺ ഒന്ന് ആചരിക്കുന്നു. ഭക്ഷ്യ കൃഷി സംഘടനാ ജോൺ ഒന്നിന് ലോക പാൽദിനമായി ആചരിക്കാൻ തുടങ്ങിയിട്ട് ഇന്ന് ഇരുപതു കൊല്ലമാവുന്നു.ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവും മലയാളിയുമായ വർഗീസ് കുര്യന്‍റെ സ്മരണ പുതുക്കി അദ്ദേഹത്തിന്‍റെ ജന്മദിനമായ നവംബര്‍ 26 രാജ്യമെങ്ങും ക്ഷീരദിനമായി ആചരിക്കുന്നത് .

ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറ്റിയതിൽ സുപ്രധാന പങ്കുവഹിച്ച വർഗ്ഗീസ് കുര്യൻ ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനുമാണ്‌. ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയർമാനായി ഇദ്ദേഹം 34 വർഷം പ്രവർത്തിച്ചിരുന്നു. ഈ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് ‘ഇന്ത്യയുടെ പാൽക്കാരൻ’ എന്ന വിശേഷണവും നേടിക്കൊടുത്തു.

ഇന്ത്യന്‍ കാര്‍ഷിക സമ്പദ് ഘടനയുടെ നട്ടെല്ലാണ് ക്ഷീര മേഖല.പാലുല്‍പാദനത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനമാണ് ഭാരതത്തിനുളളത്. ലോകത്തെ മൊത്തം പാലുല്‍പാദനത്തില്‍ 18.5 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. ഡോ. വര്‍ഗീസ് കുര്യന്‍ ദീര്‍ഘ വീക്ഷണത്തോടെ നടപ്പിലാക്കിയ ധവള വിപ്ലവ പദ്ധതിയായ ഓപ്പറേഷന്‍ ഫ്ലഡ് മൂലമാണ്, ഈ വിജയഗാഥ കുറിക്കാന്‍ കഴിഞ്ഞത്..പാലുല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്താണെങ്കിൽ പോലും മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പാലിൻ്റെ ഉപഭോഗത്തില്‍ നാം വളരെ പിന്നിലാണ് ഡോ.വര്‍ഗീസ് കുര്യന്റെ ഇച്ഛാശക്തിയും ദീര്‍ഘ വീക്ഷണവും കൊണ്ടാണ് ധവളവിപ്ലവത്തിന് തുടക്കം കുറിക്കുന്നതും, പാലുല്‍പാദനത്തില്‍ നാം വളരെ മുന്നിലെത്തിയതും. ഉല്‍പാദന വര്‍ധനയ്ക്കനുസരിച്ച് പാലിന്റെ ഉപഭോഗവും നമ്മുടെ രാജ്യത്ത് വര്‍ധിക്കേണ്ടതുണ്ട്.

കേരളത്തില്‍ സഹകരണ മേഖലയില്‍ 2016-17 ല്‍ 16.21 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം സംഭരിച്ച സ്ഥാനത്ത് 2017-18 ല്‍ 18.22 ലക്ഷം ആയി വര്‍ധിച്ചു. 12.43 ശതമാനം വര്‍ധനവുണ്ട്. അതായത് രാജ്യത്തെ വളര്‍ച്ചയുടെ ഏതാണ്ട് ഇരട്ടി വരും.നമ്മുടെ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പാലില്‍ നിന്നു തന്നെ വിപണി സാധ്യമാക്കുന്ന പാലുല്‍പന്നങ്ങള്‍ നിര്‍മിച്ച് വിറ്റഴിക്കുന്നത് വഴി മാത്രമേ ഡോ. വര്‍ഗീസ് കുര്യന്‍ വിഭാവനം ചെയ്ത താഴെത്തട്ടിലുളള ക്ഷീരകര്‍ഷകരുടെ സാമ്പത്തിക ഭദ്രതയും ഉന്നമനവും സാധ്യമാകൂ.

. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാല്‍ ഒരു പോലെ ഗുണം ചെയ്‌യും.ദിവസവും ഓരോ ഗ്ലാസ് പാല്‍ കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമത്രേ. കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നതുമൂലം ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലച്ചോറിന്‍െറ പ്രവര്‍ത്തനത്തിനും അത് ഗുണം ചെയ്‌യുമെന്ന് വിദഗ്ധര്‍.പാലും പാലുല്പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവര്‍, പാലു കുടിക്കാത്തവരെക്കാള്‍ ഓര്‍മശക്തിയിലും തലച്ചോറിന്‍െറ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നിന്നു.

പാലു കുടിക്കുന്നവര്‍ പരീക്ഷകളില്‍ തോല്ക്കാനുള്ള സാധ്യത അഞ്ചിരട്ടി കുറവാണെന്നു കണ്ടു.23 നും 98 നും ഇടയില്‍ പ്രായമുള്ള സ്ത്രീപുരുഷന്മാരെ തുടര്‍ച്ചയായി വിവിധ മസ്തിഷ്ക പരീക്ഷകള്‍ക്കു വിധയേമാക്കി.ദൃശ്യപരീക്ഷകള്‍, ഓര്‍മശക്തി പരീക്ഷകള്‍, വാചക പരീക്ഷകള്‍ എന്നിവ നടത്തി. ഇതോടൊപ്പം ഇവരുടെ പാലുപയോഗിക്കുന്ന ശീലങ്ങളും രേഖപ്പെടുത്തി.പ്രായഭേദമെന്യെ നടത്തിയ എട്ട് വ്യത്യസ്ത പരീക്ഷണങ്ങളിലും മാനസിക ശേഷി പ്രകടനങ്ങളിലും, ദിവസം ഒരു ഗ്ലാസ് പാല്‍ എങ്കിലും കുടിക്കുന്നവര്‍ക്ക് നേട്ടമുണ്ടായതായി കണ്ടു.എട്ടു പരീക്ഷകളിലും കൂടുതല്‍ സ്‌കോര്‍ നേടിയവര്‍, പാലും പാലുല്പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരാണെന്നു തെളിഞ്ഞു.

ഹൃദയാരോഗ്യം, ഭക്ഷണം. ജീവിതശൈലി മുതലായ തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങളെ നിയന്ത്രിച്ചിട്ടും ഗുണഫലങ്ങള്‍ തുടര്‍ന്നും കാണപ്പെട്ടു.പാലുകുടിക്കുന്നവര്‍ പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലചേ്ചാറിന്‍െറ ആരോഗ്യത്തിനു ഗുണം ചെയ്‌യും എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.എല്ലുകളുടെയും ഹൃദയത്തിന്‍െറയും ആരോഗ്യത്തിന് പാല്‍ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല്‍ സഹായിക്കുന്നു എന്നത് പുതിയ അറിവാണ്.

Related Articles

Back to top button