KeralaLatest

ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

മുംബൈ: ബോളിവുഡിലെ പ്രമുഖ സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു. അദ്ദേഹത്തിന് 42 വയസ്സുണ്ടായിരുന്നു. സംഗീത സംവിധാന ജോഡികളായ സാജിദ്-വാജിദ് എന്ന പേരിലായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രങ്ങളിലൂടെയാണ് വാജിദ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. സല്‍മാന്‍ ഖാന്റെ വാണ്ടഡ്, ദബംഗ്, എക് താ ടൈഗര്‍ എന്നീ ചിത്രങ്ങളിലെ മികച്ച ഗാനങ്ങള്‍ വളരെയധികം ജനപ്രീതി നേടിയിരുന്നു. വാജിദിന് കോവിഡ് 19 സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹം വിടവാങ്ങിയത്. അദ്ദേഹത്തിന് ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് വാജിദിന്റെ സഹോദരന്‍ സാജിദ് പറഞ്ഞു.
സംഗീത സംവിധായകന്‍ സലീം മെര്‍ച്ചന്റാണ് വാജിദിന്റെ മരണവാര്‍ത്ത പുറത്ത് വന്നിട്ടത്. അടുത്തിടെയാണ് ചെമ്പൂരിലെ സുരാന ആശുപത്രിയില്‍ വാജിദിനെ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച്‌ അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ വഷളാവുകയായിരുന്നു. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ വാജിദിനുണ്ടായിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന് വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വൃക്ക മാറ്റിവെക്കല്‍ നടന്നത്. പിന്നീട് വൃക്കയില്‍ അണുബാധയുള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു വാജിദ്. ഇവിടെ വെച്ചാണ് അണുബാധ രൂക്ഷമായതും വാജിദ് ലോകത്തോട് വിടപറഞ്ഞതും.

കൊറോണ ബാധിച്ചത് കൊണ്ട് വാജിദിന്റെ പ്രതിരോധ ശേഷി കുറഞ്ഞെന്നും ആരോഗ്യ നില വഷളായെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം ബോളിവുഡ് ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ കനത്ത നഷ്ടമാണ്. നേരത്തെ ഇതിഹാസ നടന്‍മാരായ ഇര്‍ഫാന്‍ ഖാനും, ഋഷി കപൂറും മരിച്ചിരുന്നു. വാജിദ് അവസാന നിമിഷം വരെ സല്‍മാന്‍ ഖാനുമായി വളരെ അടുപ്പത്തിലായിരുന്നു. 1998ല്‍ സല്‍മാന്റെ പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ചിത്രത്തിലൂടെയാണ് സാജിദ്-വാജിദ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഗര്‍വ്, തേരാ നാം, തുംകോ നാ ഭൂല്‍ പായേംഗേ, പാര്‍ട്ണര്‍ എന്നീ ചിത്രങ്ങളില്‍ സല്‍മാനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് ഇവര്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലേക്ക് കടക്കുന്നത്.
ബോളിവുഡ് ഒന്നടങ്കം വാജിദിന്റെ മരണത്തില്‍ അനുശോചിച്ചിട്ടുണ്ട്. വാജിദ് ഭായിയുടെ ചിരിയാണ് എപ്പോഴും എനിക്ക് ഓര്‍ക്കാനുള്ളത്. അദ്ദേഹം എപ്പോഴും ചിരിക്കും. പെട്ടെന്ന് നമ്മെ വിട്ട് അദ്ദേഹം പോയി. അദ്ദേഹത്തിനും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രിയങ്ക ചോപ്ര കുറിച്ചു. വരുണ്‍ ധവാന്‍ പിതാവ് ഡേവിഡ് ധവാനും വാജിദും തമ്മിലുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. പോസിറ്റീവായിട്ടുള്ള ആളായിരുന്നു വാജിദ് ഖാനെന്ന് വരുണ്‍ കുറിച്ചു. സംഗീത സംവിധായന്‍ വിശാല്‍ ദദ്‌ലാനി, അമിതാഭ് ബച്ചന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, പ്രീതി സിന്റ, എന്നിവരും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വാജിദിന്റെ തന്നെ മുന്നി ബദ്‌നാം എന്ന ഗാനമാണ ബോളിവുഡ് അനുസ്മരിക്കുന്നത്. സമീപകാലത്ത് ഹിന്ദി ചലച്ചിത്ര ലോകം ഏറ്റവുമധികം ആഘോഷിച്ച ഗാനമാണിത്.

Related Articles

Back to top button