LatestThiruvananthapuram

ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തില്‍ “വരവേൽപ്പ് 2022”

“Manju”

പോത്തന്‍കോട് : ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായി “വരവേൽപ്പ് 2022 ” എന്ന പേരില്‍ വിപുലമായ കലാപരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 9.00 മണിക്ക് വിശ്വസംസ്കൃതി കലാരംഗം ഓഫീസില്‍ നടന്ന ചടങ്ങില്‍ കലാരംഗം ഇന്‍ചാര്‍ജ് സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. ആശ്രമം അഗ്രിക്കള്‍ച്ചര്‍, എനര്‍ജി ഡിപ്പാര്‍ട്ട്മെന്റുകളുടെ ഇന്‍ചാര്‍ജായ സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി പുതുവത്സര സന്ദേശം വായിച്ചു. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ആര്‍ട്സ് & കള്‍ച്ചര്‍) ഡോ. റ്റി.എസ്. സോമനാഥന്‍, അഡ്വൈസര്‍മാരായ ഡോ.ഹേമതല പി.എ., ഷോഫി കെ, പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ്, മനോജ് കുമാര്‍ സി.പി., ജയകുമാര്‍ എസ്.പി., ഇന്ദു എസ്, ദീപ എസ്.എസ്, കരുണ എസ്.എസ്. എന്നിവര്‍ സംസാരിച്ചു. കുമാര്‍ എസ് സ്വാഗതവും അനില്‍കുമാര്‍ വി കൃതജ്ഞതയും രേഖപ്പെടുത്തി. രാവിലെ 10 മണിമുതല്‍ വൈകിട്ട് 5.00 മണിവരെ കുട്ടികളുംകലാരംഗത്തിലെ കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു.

ഫോട്ടോ ക്യാപ്ഷന്‍ : ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം പുതുവത്സര പരിപാടി “വരവേൽപ്പ് 2022 ” ഉദ്ഘാടനത്തില്‍ നിന്ന് സ്വാമി ജനസമ്മതന്‍, റ്റി.എസ്. സോമനാഥന്‍, എം.പി. പ്രമോദ്, ജി. ജനാര്‍ദ്ദന മേനോന്‍, ഡോ. ഹേമലത പി.എ. എന്നിവര്‍ വേദിയില്‍.

Related Articles

Back to top button