IdukkiKeralaLatest

കോവിഡ്19: ഇടുക്കി ജില്ലയിൽ ഇന്ന് ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചു.

“Manju”

എസ് .ജയപ്രകാശ് .ഇടുക്കി

ഡൽഹിയിൽ നിന്നെത്തിയ നേഴ്‌സായ 29 വയസുള്ള ഗര്‍ഭിണിയായ യുവതിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ കാൽവരിമൗണ്ട് സ്വദേശിയായ യുവതി മെയ് 22 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിനിലാണ് എറണാകുളത്തെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇതോടെ ഇടുക്കി സ്വദേശികളായ 9 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

 

Related Articles

Back to top button