KeralaLatest

നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് ശാന്തിഗിരിയില്‍ സൗജന്യ ദന്തല്‍ ക്യാമ്പ് ഇന്ന്

“Manju”

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനം 25 നോടനുബന്ധിച്ച് ശാന്തിഗിരി ദന്തസുഖം ദന്തല്‍ ക്ലിനിക്കുമായി ചേര്‍ന്ന് സൗജന്യ ദന്തല്‍ മെഡിക്കല്‍ ക്യാമ്പ് (27/4/24) ഇന്ന് രാവിലെ 10 മണിമുതല്‍ 2 മണി വരെയായിരിക്കും ക്യാമ്പ്. ശാന്തിഗിരി തിരുവനന്തപുരം റൂറല്‍ ഏരിയയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

 

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് സന്ന്യാസിമാരില്‍ നിന്ന് അഡ്വ. എസ് ജയചന്ദ്രന്‍ ഏറ്റുവാങ്ങി.

ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് 10% ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന പ്രിവിലേജ് കാര്‍ഡ് നല്‍കുന്നതാണ്. ആശ്രമം റിസര്‍ച്ച്‌സോണ്‍ ഓഡിറ്റോറിയം (കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളില്‍) വച്ചാണ് ക്യാമ്പ് നടക്കുന്നത്. ശാന്തിഗിരി വിശ്വ സാംസ്‌കാരിക നവോത്ഥാന കേന്ദ്രം അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ജ്യോതിര്‍ പ്രഭ ജ്ഞാനതപസ്വി, സ്പിരിച്യുല്‍ സോണ്‍ ഓപ്പറേഷന്‍സ് ഇന്‍ ചാര്‍ജ് സ്വാമി ജയപ്രഭ ജ്ഞാനതപസ്വി, കൊട്ടാരക്കര ആശ്രമം ഇന്‍ചാര്‍ജ് സ്വാമി മംഗളാനന്ദന്‍ ജ്ഞാനതപസ്വി, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി, എഡ്യുക്കേഷന്‍ ഹെജ് ജനനി കൃപ ജ്ഞാനതപസ്വിനി, ഗുരുമഹിമ അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് ജനനി മംഗള ജ്ഞാനതപസ്വിനി, ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രമോദ്, ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സന്തോഷ് കുമാര്‍ കെകെ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് സന്ന്യാസിമാരില്‍ നിന്ന് അഡ്വ. എസ് ജയചന്ദ്രന്‍ ഏറ്റുവാങ്ങി.

Related Articles

Back to top button