InternationalLatest

വാഹന വിപണിയില്‍ ലോകത്തെ ഏറ്റവും വലിയ ശക്തിയാകാന്‍ ചൈന

“Manju”

വൈദ്യുത വാഹന വിപണിയില്‍ ലോകത്തെ ഏറ്റവും വലിയ ശക്തിയായി ചൈന വരും വര്‍ഷങ്ങളില്‍ മാറുമെന്നതിന്റെ സൂചനയാണ് ബീജിങ് ഇന്‍ര്‍നാഷണല്‍ ഓട്ടോമോട്ടീവ് എക്സിബിഷന്‍ നല്‍കുന്നത്. മേയ് നാലിന് പ്രദര്‍ശനം സമാപിക്കും. ഇലക്ട്രിക് വാഹനങ്ങളുടേയും ഡിജിറ്റലി കണക്ടഡ് വാഹനങ്ങളുടേയും ലോകത്തെ പ്രധാന വിപണിയായി ചൈന മാറുകയാണെന്നതിന്റെ സൂചനയാണ് ബീജിങ് ഇന്റര്‍നാഷണല്‍ ഓട്ടോമോട്ടീവ് എക്സിബിഷന്‍ നല്‍കുന്നത്.

ഏപ്രില്‍ 25-ന് ആരംഭിച്ച വാഹനപ്രദര്‍ശനത്തില്‍ ആഗോള വാഹനനിര്‍മ്മാതാക്കളും വൈദ്യുത വാഹന സ്റ്റാര്‍ട്ടപ്പുകളും പുതിയ മോഡലുകളും കോണ്‍സെപ്ട് കാറുകളും അനാവരണം ചെയ്തു. കാറുകളില്‍ നിര്‍മ്മിതബുദ്ധിയെ ആശ്രയിച്ചുള്ള ഓണ്‍ലൈന്‍ കണക്ടിവിറ്റിയാണ് പ്രധാനമായും ചൈനീസ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതെന്നതിനാല്‍ ടൊയോട്ടയും നിസ്സാനും ചൈനീസ് ടെക്നോളജി കമ്പനികളുമായുള്ള കൂട്ടുകെട്ടുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ചൈനയില്‍ മൊത്തം വാഹന വില്‍പനയുടെ കാല്‍ ഭാഗത്തോളം വൈദ്യുത വാഹനങ്ങളാണ്. ചൈനയിലെ ഏറ്റവും വലിയ വൈദ്യുത കാര്‍ നിര്‍മ്മാതാക്കളായ ബി വൈ ഡി രണ്ട് ഡ്യുവല്‍ മോഡ് പ്ലഗ് ഇന്‍ കാറുകള്‍ പ്രദര്‍ശിപ്പിച്ചു. പൂര്‍ണമായും വൈദ്യുതിയിലോ ഹൈബ്രിഡായോ പ്രവര്‍ത്തിപ്പിക്കാനാകുന്നവയാണ് അവ. ഇതിനു പുറമേ ഒരു ആഡംബര ഹൈബ്രിഡ് ഓഫ്-റോഡ് എസ് യു വിയും ബി വൈ ഡി പ്രദര്‍ശിപ്പിച്ചു.

 

 

 

 

 

 

Related Articles

Back to top button