KeralaLatestMalappuram

ലോക്ക് ഡൗണില്‍ മധു നിര്‍മ്മിച്ചത് എന്താണെന്ന് അറിയണ്ടേ?

“Manju”

മലപ്പുറം: പുറത്തൂർ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിലെ ക്ലർക്കായ ടി .എൻ മധു ലോക്ക് ഡൗണിൽ നോക്കിയത് ഓഫീസിലെ ഫയലുകൾ ആയിരുന്നില്ല. പകരം വീടിന് അരുകിലൂടെ ഒഴുകുന്ന നിളയിൽ ഇറക്കാൻ ഒരു ഫൈബർ തോണി നിർമിക്കാനായിരുന്നു .ഓഫീസ് സമയത്തിന്റെ നൂലാമാലകൾ ഇല്ലാതെ വീട്ടിലിരുന്ന് പണിത ഫൈബർ വള്ളത്തിന് വിപണി വില നോക്കുകയാണെങ്കിൽ ഇരുപതിനായിരത്തിന് മുകളിൽ വരും .

സമീപത്തെ കടകളിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ ഉപയോഗിച്ച് സർവീസ് റൂളൊന്നും നോക്കാതെ ഉണ്ടാക്കിയ തോണിക്ക് വന്ന ചിലവ് ഓഡിറ്റൊന്നും ഇല്ലാതെ വെറും നാലായിരം രൂപയാണെന്നത് സ്കൂളിലെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും അതിശയിപ്പിക്കുന്നു .

ഇപ്പോൾ നിർമിച്ച ഫൈബർ വള്ളം കൂടാതെ ഒരു ഉഗ്രൻ തോണി കൂടിയുണ്ട് മധുവിന് .ലോക്ക് ഡൗണിലായ സമയം മത്സ്യം ലഭിക്കാതെ സഹപ്രവർത്തകരും മറ്റും പ്രയാസപ്പെട്ടപ്പോൾ സ്വന്തം തോണി തുഴഞ്ഞ് പിടയക്കുന്ന മീനുമായി കയറി വന്നയാളാണ് മധു .

വിഷം കലരാത്ത മത്സ്യം കഴിക്കാനാകുന്നതിൽ മധുവിനുള്ള സന്തോഷം ഒന്നു വേറെയാണ്. 2018-ലെ പ്രളയം തകർത്തത് മധുവിന്റെ ‘ആടുജീവിത’ത്തിനെ കൂടിയാണ് .ഭാരതപ്പുഴ കരകവിഞ്ഞതിൽ ഒഴുകിയത് മധുവിന്റെ ഇരുപതോളം ആടുകളും കോഴികളുമാണ് .പിന്നീട് ആടും കോഴിയും വളർത്താൻ ഒരുങ്ങിയിട്ടില്ല .പുറത്തൂർ സ്വദേശിയായ മധുവിന് കൃഷിയും മത്സ്യസ്യബന്ധനവും ഫയലുകൾക്കൊപ്പമുള്ള ജീവിതത്തിനിടയിലെ ഒരു വിനോദമാണ്.

Related Articles

Back to top button