Kerala

സ്പോർട്സ് കൗൺസിലിന്റെ വാഹനങ്ങൾ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചു: കെ.സുരേന്ദ്രൻ

“Manju”

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്പോർട്സ് കൗൺസിലിന്റെ വാഹനങ്ങൾ സ്വർണ്ണക്കടത്തിന് ദുരുപയോഗം ചെയ്തെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടന്റെ പി.എ നിരവധി തവണ സ്വർണ്ണം കടത്താൻ കൂട്ടുനിന്നതായി തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. ഇവർ സി.പി.എമ്മിന്റെ നോമിനിയാണ്. യുവജന കമ്മീഷൻ ചെയർപേഴ്സന്റെ ശുപാർശയിലാണ് ഇവർക്ക് ജോലി ലഭിച്ചത്. സ്വർണ്ണക്കള്ളക്കടത്ത് നടന്ന ജൂലായ് 5 ന് ഇവരുടെ കാർ സ്വർണ്ണവുമായി ബാംഗ്ലൂരിലേക്ക് പോയിട്ടുണ്ട്. വിമാനത്താവളത്തിലേക്കും അവിടെ നിന്നും ശിവശങ്കരന്റെ വീട്ടിലേക്കും ഒദ്യോഗിക ചിഹ്നങ്ങളുള്ള ഈ കാർ പോയിട്ടുണ്ട്. മേഴ്സികുട്ടന്റെ പി.എ നിരവധി തവണ വിദേശത്ത് പോയിട്ടുണ്ട്. ഇത് എന്തിനാണെന്ന് അന്വേഷിക്കണം. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടത്തിയെങ്കിൽ അത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ തന്നെയായിരിക്കുമെന്നുറപ്പാണ്. ഈ കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും കൗൺസിൽ പ്രസിഡന്റിന്റെ പി.എ ആയി ഈ വിവാദ വനിത എങ്ങനെ നിയമിതയായെന്ന് സർക്കാരും സി.പി.എമ്മും വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Related Articles

Back to top button