InternationalKeralaLatest

കിരണ്‍ ബാലിക് ആശ്രമം സന്ദര്‍ശിച്ചു.

യുണൈറ്റഡ് റിലീജിയന്‍സ് ഇനിഷ്യേറ്റീവ് (യു.ആര്‍.ഐ) ആഗോള അദ്ധ്യക്ഷയാണ് കിരണ്‍ ബാലിക്

“Manju”


പോത്തൻകോട് : യുണൈറ്റഡ് റിലീജിയന്‍സ് ഇനിഷ്യേറ്റീവ് (യു.ആര്‍.) ആഗോള അദ്ധ്യക്ഷ കിരണ്‍ ബാലിക് ആശ്രമം സന്ദര്‍ശിച്ചു. ആശ്രമം ഗൃഹസ്ഥാശ്രമസംഘം ഇന്‍ചാര്‍ജ് ജനനി പ്രാര്‍ത്ഥനാ ജ്ഞാനതപസ്വിനി, ആശ്രമം മാതൃമണ്ഡലം ഇന്‍ചാര്‍ജ് ജനനി പ്രമീള ജ്ഞാനതപസ്വിനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആര്‍ട്സ് & കള്‍ച്ചര്‍ ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി, ആശ്രമം കൊല്ലം ഏരിയ ഇന്‍ചാര്‍ജ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി, ആശ്രമം ന്യൂഡല്‍ഹി സോണല്‍ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി എന്നിവര്‍ ആശ്രമപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ഐക്യരാഷ്ട്ര സഭയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ യു.എന്‍. നിര്‍ദ്ദേശപ്രകാരം ആരംഭിച്ച മതങ്ങളുടെ ആഗോള ഐക്യവേദിയായ യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റീവിന്റെ രണ്ടാമത്തെ വനിത അദ്ധ്യക്ഷയാണ് പഞ്ചാബില്‍ കുടുംബ വേരുകളുള്ള കിരണ്‍ ബാലി. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായ സംഘടനയ്ക്ക് 111 രാജ്യങ്ങളില്‍ ശാഖകളും 1096 കോര്‍പ്പറേഷന്‍ സര്‍ക്കിളുമുണ്ട്.

Related Articles

Back to top button