KeralaLatest

വനവാസി വിഭാഗത്തിലുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം; ഷിബു പാണത്തൂർ

“Manju”

അനൂപ് എം. സി.

ഓൺലൈൻ വിദ്യാഭ്യാസം വനവാസി വിഭാഗത്തിലുള്ള കുട്ടികളുടെയും മാതാപിതാക്കളുടെയും ആശങ്ക പരിഹരിക്കണം കേരള വനവാസി വികാസ കേന്ദ്രം കാസറഗോഡ് ജില്ല സംഘടന സെക്രട്ടറി ഷിബു പാണത്തൂർ പറഞ്ഞു.

കോവിഡ് -19പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശിച്ച ഓൺലൈൻ ക്ലാസുകൾ വനവാസി വിഭാഗത്തിലുള്ള കുട്ടികളിൽ എത്രത്തോളം പ്രായോഗികമാവുമെന്ന് സർക്കാർ പുനഃപരിശോധിക്കേണ്ടതുണ്ട്.നല്ല രീതിയിലുള്ള വീടുകളോ അതിൽ തന്നെ മൊബൈൽ,TV എന്നിവ ഇല്ലാത്ത ഒരു പാട് കുടുംബങ്ങൾ ജില്ലയിൽ ഉണ്ട്.

മൊബൈൽ ഉണ്ടെങ്കിൽ തന്നെ റേഞ്ചിന്റെയും നെറ്റിന്റേയും വിഷയങ്ങൾ ഉണ്ട്. ജില്ലയിലെ ഏകദേശം പഞ്ചായത്തുകളിലും ഈ പ്രശ്നങ്ങൾ ഉണ്ടെങ്കിലും പ്രധാനമായും പനത്തടി, കള്ളാർ, ബളാൽ, കോടോംബേളൂർ,കുറ്റിക്കോൽ, ബേഡകം,ബദിയടുക്ക, മീഞ്ച, പഞ്ചായത്തുകൾ ആണ്.

ഏകദേശം കുട്ടികളും മോഡൽ റെസിഡൻസി സ്കൂളുകളിലും, ഹോസ്റ്റലിലുമാണ് പഠിച്ചു കൊണ്ടിരുന്നത്.കുട്ടികൾക്ക് അവിടെ നിന്നും കിട്ടുന്ന പഠനമികവ് ഓൺലൈൻ വഴി കിട്ടുമോ എന്നുള്ളതും മാതാപിതാക്കളിൽ ആശങ്കയുണ്ടാക്കുന്നു. അതിനാൽ ശാശ്വത പരിഹാരമെന്ന നിലയിൽ ഡിപ്പാർട്ട്മെന്റ് അധികൃതർ എത്രയും പെട്ടെന്ന് പ്രമോട്ടർമാരെ വെച്ച് കൃത്യമായ കണക്കുകൾ എടുത്ത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണമെന്ന് കേരള വനവാസി വികാസ കേന്ദ്രം കാസറഗോഡ് ജില്ലാ സംഘടന സെക്രട്ടറി ഷിബു പാണത്തൂർ ആവശ്യപെട്ടു.

Related Articles

Back to top button