Latest

ഹരിത വിപ്ലവത്തിന് ഊര്‍ജം നല്‍കി കാവേരി സീഡ്‌

“Manju”

1976 ല്‍ ജി വി ഭാസ്‌കര്‍ റാവു സ്ഥാപിച്ച കാവേരി സീഡ്‌ കമ്പനിവിവിധ ഹൈബ്രിഡ് വിത്തുകളുടെ ഉല്‍പ്പാദനത്തിലൂടെ ഹരിത വിപ്ലവത്തിന് ഊര്‍ജം നല്‍കി സ്ഥാപനമാണ്.മികച്ച ഗവേഷണത്തിലൂടെ (കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അംഗീകരിച്ചത്) അത്യുല്‍പ്പാദന വിത്തുകള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിച്ചു.2022-23 ആദ്യ പാദത്തില്‍ മൊത്തം മാര്‍ജിന്‍ 4.2 % ഉയര്‍ന്ന് 48.3 ശതമാനമായി, എല്ലാ വിത്തിനങ്ങളിലും വില്‍പ്പന്ന വര്‍ധിച്ചു ( പരുത്തി 8 %, ഹൈബ്രിഡ് നെല്‍ വിത്ത് 6 %, ചോളം 24 % എന്നിങ്ങനെ ). ഉല്‍പ്പാദന ചെലവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ കൂടിയിട്ടില്ല.പലിശക്കും, നികുതിക്കും മറ്റും മുന്‍പുള്ള ആദായം (EBITDA) 24 % വര്‍ധിച്ച്‌ 250 കോടി രൂപയായി, EBITDA മാര്‍ജിന്‍ മുന്‍ വര്‍ഷത്തില്‍ 43.15 ശതമാനത്തില്‍ നിന്ന് 34.09 ശതമാനമായി. മൊത്തം വരുമാനം 9 % കൂടി 690 കോടി രൂപയായി.പരുത്തി വിത്തുകളുടെ വില്‍പ്പന 8 % വര്‍ധിച്ച്‌ 5.4 ദശലക്ഷം പാക്കറ്റുകളായി, പരുത്തി വിത്തുകളില്‍ നിന്നുള്ള വരുമാനം 4 % വര്‍ധിച്ച്‌ 320 കോടി രൂപയായി. പരുത്തി വിത്തുകളില്‍ 16 – 17 % വിപണി വിഹിതം നിലനിര്‍ത്താനായി.

ഹരിയാന, പഞ്ചാബ് എന്നി വിപണികളില്‍ കടക്കാന്‍ സാധിച്ചു, ഗുജറാത്തില്‍ വില്‍പ്പന കൂടി, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലെ വിപണി വിഹിതം നിലനിര്‍ത്തി.ചെറിയ വിത്ത് ഉല്‍പ്പാദന കമ്ബനികളില്‍ നിന്ന് മത്സരം നേരിടുന്നതിനാല്‍ ഡിസ്‌കൗണ്ട് നല്‍കേണ്ടി വരുന്നത് വളര്‍ച്ചയെ ബാധിക്കുന്നുണ്ട്. സോയ ബിന്‍സ്, ഗോതമ്പ് വിത്തുകളില്‍ കൂടി വിപുലീകരണ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.ആദായം വര്‍ധിപ്പിക്കാനായി മാര്‍ജിന്‍ കൂടുതല്‍ ലഭിക്കുന്ന നെല്ല് , പച്ചക്കറി വിത്തുകളുടെ വിപണനം ശക്തിപ്പെടുത്തുന്നു. കോവിഡ് വ്യാപനവും, പരുത്തി കൃഷി കര്‍ഷകര്‍ കുറച്ചതും, അനധികൃത ബി ടി വിത്തുകള്‍ വിപണിയില്‍ എത്തുന്നതും കമ്പനിക്ക് വെല്ലുവിളിയായി. പരുത്തി വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായെങ്കിലും നെല്ല്, പച്ചക്കറി വിത്തുകളുടെ വിപണിയില്‍ മുന്നേറ്റം നടത്താന്‍ കമ്പനിക്ക് സാധിച്ചതായും അധികാരികള്‍ അവകാശപ്പെടുന്നു.

Related Articles

Back to top button