KeralaLatest

കേരളം കോവിഡ് സമൂഹിക വ്യാപനം നേരിടുന്നതിൽ പരാജയപ്പെട്ടോ

“Manju”

എം.കെ. പുരുഷോത്തമൻ

ലോകമാകെ ശ്രദ്ധിക്കുന്ന തരത്തിൽ ഒരു കേരള മോഡൽ ഉണ്ടാക്കിയെടുക്കുന്നതിൽ നമ്മുടെ സർക്കാരിനും, ആരോഗ്യ പ്രവർത്തകർക്കും , സന്നദ്ധ പ്രവർത്തകർക്കും കഴിഞ്ഞു എന്നതിൽ
തർക്കമില്ലാ എങ്കിലും ഇപ്പോൾ വന്ന് കൊണ്ടിരിക്കുന്ന വാർത്തകളിൽ രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താതെ മരിക്കുന്നവരുടെയും പുതിയ രോഗികളെ കണ്ടെത്തുന്നതും സൂചിപ്പിക്കുന്നത് ജനങ്ങൾ ഇനിയും ജാഗ്രത പാലിക്കണമെന്നും സർക്കാർ സംവിധാനങ്ങൾ സാമൂഹിക വ്യാപനത്തെ നേരിടാൻ കുറേ മുൻമ്പോട്ട് പോകേണ്ടതുണ്ട് എന്നത് തന്നെയാണ്

ഇതിനായി സർക്കാർ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരും നല്ല രീതിയിൽ പ്രവർത്തിക്കുമ്പോഴും സർക്കാരിനെ കബളിപ്പിച്ച് മാനദണ്ഡങ്ങൾ പാലിക്കാതെ എളുപ്പ വഴിയിൽ പല മേഖലകളിൽ പ്രവർത്തിക്കുന്നതും ഒരു കാരണമായേക്കാം
കൂടാതെ ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുന്ന രാഷ്ട്രീയ പ്രർത്തനങ്ങൾ ഈ ഘട്ടത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുമോ എന്ന് കൂടെ മനോധർമ്മമനുസരിച്ച് രാഷ്ട്രീയ പ്രവർത്തകർ ചിന്തിക്കേണ്ടതുണ്ട്.

ഓരോ ദിവസം കൂടുന്തോറും കോവിഡ് കേസുകൾ കൂടുതൽ സങ്കീർണ്ണമാകുന്നു 20 പേരുടെ രോഗ ഉറവിടം വ്യക്തമല്ലാ. കോവിഡ് ബാധിച്ച് മരിച്ച നാലാംചിറ സ്വദേശിയായ ഫാദർ കെ.ജി.വർഗ്ഗീസ് ബൈക്ക് അപകടത്തിൽ പെട്ട് ഏപ്രിൽ 20 നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത് പനി ബാധിച്ച് 22 ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും കുഴപ്പമില്ലാ എന്ന് പറഞ്ഞ് വീണ്ടും പേരൂർക്കട ആശുപത്രിയിലേക്ക് തിരിച്ചയച്ചു പിന്നീടാണ് 31 ന് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിക്കുന്നതും മരണമടയുന്നതും

രണ്ടാഴ്ചയായി ഗർഭിണിയായ ഭാര്യയോടൊപ്പം പരിയാരം മെഡിക്കൽ കോളേജിൽ കൂട്ടുനിന്ന കാസർക്കോട് സ്വദേശിക്ക് രോഗം ബാധിച്ചതും ഇന്നലെ വയനാട്ടിൽ അഥിതി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചതിലും ഉറവിടം കണ്ടെത്താനായില്ല ഇവയെല്ലാം സൂചിപ്പിക്കുന്നത് സാമൂഹിക വ്യാപനം ഉണ്ടാവാതിരിക്കാൻ നാം ഇനിയും ജാഗ്രതയും പുതിയ സംവിധാനങ്ങളുടെയും അവശ്യകത തന്നെയാണ്

Related Articles

Back to top button