LatestThiruvananthapuram

ശാന്തിഗിരിയിൽ  ശനിയാഴ്ച സൗജന്യ അസ്ഥി-സന്ധിരോഗ നിർണ്ണയ ക്യാമ്പ്

“Manju”

പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് സൗജന്യ ഒ.പി.വിഭാഗം ബ്ലോക്കിൽ ശനിയാഴ്ച (15/10/2022 ) അസ്ഥി- സന്ധിരോഗ നിർണ്ണയക്യാമ്പ് നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യപരിശോധനയ്ക്ക് പുറമെ ഔഷധങ്ങളും സൗജന്യമായി നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ ബോൺ ഡെൻസിറ്റി പരിശോധനയും ലാബ് ടെസ്റ്റുകളിൽ 50% ഇളവും ഉണ്ടായിരിക്കുമെന്ന് ക്ലിനിക്കൽ കോർഡിനേറ്റർ ഡോ.പ്രകാശ്.എസ്.എൽ അറിയിച്ചു.

ക്യാമ്പ് രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും 0471-2410047, 2410048എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

 

Related Articles

Back to top button