KeralaLatest

ആരാധകർക്ക് നിരാശ നൽകുന്ന വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂർ !!

“Manju”

 

“മോഹൻലാൽ എന്നെ വിളിച്ചു പറഞ്ഞത് ആന്റണി ലോകം ഇപ്പോൾ പഴയതുപോലെയാകാൻ പ്രാർത്ഥിക്കുക എന്നാണ്. മറ്റൊന്നും ആലോചിക്കരുത്. പഴയ അവസ്ഥയിലെത്തിയാൽ നമുക്ക് എന്തുവേണമെങ്കിലും ചെയ്യാനാകുമെന്നാണ്. അതിനുശേഷം വളരെ ശാന്തമായ മനസ്സുമായാണ് ഞാൻ ഉറങ്ങുന്നത്. എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നെ പറയാനാവൂ. തുറന്ന ഉടൻ റിലീസിനില്ല. കാരണം 60 രാജ്യങ്ങളുമായി കരാറുണ്ട്. അവിടെയെല്ലാം ഒരുമിച്ചെ റിലീസ് ചെയ്യാനാവൂ.” നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളാണിത്. മലയാളി പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. കേന്ദ്ര കഥാപാത്രമായ കുഞ്ഞാലിമരയ്ക്കാരായി മോഹൻലാൽ എത്തുമ്പോൾ ബ്രഹ്മാണ്ട ചിത്രത്തിന്റെ ദൃശ്യവിസ്മയങ്ങൾ ഒരുക്കി പ്രിയദർശൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉള്ള ചിത്രം ഒരുക്കിയിരിക്കുകയാണ്. മാർച്ച് 26ന് ലോകവ്യാപകമായി ആയിരത്തോളം തിയേറ്ററുകളിൽ റിലീസ് ചെയ്യേണ്ടിയിരുന്ന മരക്കാർ കൊറോണ വൈറസ് ബാധയെ തുടർന്ന് റിലീസ് പ്രതിസന്ധി നേരിടുകയായിരുന്നു. നിലവിലെ സാഹചര്യങ്ങൾ ഒക്കെ അല്പം മയപ്പെട്ടു വരികയാണ്.

കർശന നിയന്ത്രണങ്ങളോടെ ചിത്രീകരണ ജോലികൾ ആരംഭിക്കാം എന്നുള്ള ഉത്തരവ് പുറത്തുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുറച്ചു ദിവസങ്ങൾ കൂടി കഴിയുമ്പോൾ തിയേറ്ററുകളും തുറക്കാനാണ് സാധ്യത. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാർ ഉടനെയൊന്നും റിലീസ് ചെയ്യാൻ സാധ്യതയില്ലയെന്ന് നിർമ്മാതാവ് തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. നിലവിലെ പ്രതിസന്ധികൾ എല്ലാം മാറി സ്വാഭാവികമായ നിലയിലേക്ക് പ്രേക്ഷകർ തിയേറ്ററിലേക്ക് എത്താൻ തുടങ്ങിയെങ്കിൽ മാത്രമേ ചിത്രം റിലീസ് ചെയ്യാനാവു. ഒരു രാജ്യത്തെ സ്ഥിതി മാത്രം മെച്ചപ്പെട്ടാൽ പോര എന്ന കാരണം ഉള്ളതുകൊണ്ട് തന്നെ ഉടനെയൊന്നും മരയ്ക്കാരുടെ റിലീസ് പ്രതീക്ഷിക്കാനാവില്ല.

Related Articles

Back to top button