IndiaKeralaLatest

ഇന്ധനവില വര്‍ദ്ധന; വാഹന പണിമുടക്ക് തുടങ്ങി

“Manju”

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങള്‍, ചരക്കു കടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ് തുടങ്ങിയവ നിരത്തിലിറങ്ങില്ല. പാല്‍, പത്രം, ആംബുലന്‍സ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിനെ ധാര്‍മികമായി പിന്തുണക്കുന്നുണ്ടെങ്കിലും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. പണിമുടക്ക് കണക്കിലെടുത്ത് എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയും സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

Related Articles

Back to top button