IndiaLatest

കോഹ്ലി അപൂര്‍വ റെക്കോര്‍ഡിന് അരികെ

“Manju”

Virat Kohli Reveals One Of His Aims In Life, It Has Nothing To Do With  Cricket | Cricket News

ശ്രീജ.എസ്‌

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തുടങ്ങാനിരിക്കെ അപൂര്‍വ റെക്കോര്‍ഡിന് അരികെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി 3000 റണ്‍സ് തികയ്ക്കുന്ന ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് താരത്തെ കാത്തിരിക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കോഹ്ലി. 2,928 റണ്‍സാണ് നിലവില്‍ കോഹ്‌ലിക്കുള്ളത്.

അഹമ്മദാബാദില്‍ നാളെ നടക്കുന്ന ആദ്യ ടി20യില്‍ 72 റണ്‍സ് നേടിയാല്‍ അപൂര്‍വ റെക്കോര്‍ഡ് കോഹ്ലിയുടെ പേരിലാകും. 85 മത്സരങ്ങളില്‍ നിന്ന് 50.48 ആവറേജില്‍ 25 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. 2,839 റണ്‍സുമായി രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്തുള്ളത്. 2,773റണ്‍സുമായി മാര്‍ട്ടിന്‍ ഗുപ്ടില്‍ മൂന്നാമതും 2,346 റണ്‍സുമായി ആരോണ്‍ ഫിഞ്ച് നാലാമതും 2,335 റണ്‍സുമായി ഷൊയ്ബ് മാലിക് അഞ്ചാം സ്ഥാനത്തും തുടരുന്നു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര നാളെ മുതല്‍ ആരംഭിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര മാര്‍ച്ച്‌ 12,14, 16, 18, 20 തീയതികളിലായി അഹമ്മദാബാദില്‍ അരങ്ങേറും. ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങടങ്ങിയ ടെസ്റ്റ് പരമ്പര 3-1ന് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

Related Articles

Back to top button