ഭുവനേശ്വര്‍ : ഒഡീഷയില്‍ ബിജെപി നേതാവിനെയും സുഹൃത്തിനെയും അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. കട്ടക് ജില്ലയിലെ സലിപൂരിലാണ് സംഭവം. ബിജെപി നേതാവ് കുലമണി ബാരാലും, സുഹൃത്ത് ദിബ്യാ സിംഗ് ബാരാലുമാണ് കൊല്ലപ്പെട്ടത്.
ടൗണില്‍ നിന്നും വീട്ടിലേക്ക് ഇരു ചക്ര വാഹനത്തില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കുമെതിരെ ആക്രമണം ഉണ്ടായത്. കാറിലെത്തിയ ആക്രമി സംഘം ഇരുവരെയും ഇടിച്ച് വീഴ്ത്തി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
രാഷ്ട്രീയ കൊലപാതകമെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് 12 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരാളെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.