IndiaLatest

കോവിഡ് രോഗികളുടെ വീടുകളില്‍ പോസ്റ്ററുകൾ ഒട്ടിക്കുന്നത് നിരോധിച്ച്‌ സുപ്രീം കോടതി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ വീടുകളില്‍ പോസ്റ്ററുകളും തിരിച്ചറിയല്‍ രേഖകളും ഒട്ടിക്കുന്നത് സുപ്രീം കോടതി നിരോധിച്ചു. കോവിഡ് രോഗികളുടെ വീടുകള്‍ക്ക് പുറത്ത് പോസ്റ്ററുകള്‍ ഒട്ടിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ദുരന്തനിവാരണ നിയമപ്രകാരം പ്രത്യേക കേസുകളില്‍ മാത്രമേ അത്തരം പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ പാടുള്ളുയെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രം ഇതിനകം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇത്തരം പോസ്റ്ററുകള്‍ പതിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

Related Articles

Check Also
Close
Back to top button