IndiaLatest

തെരുവിന് എ.ആർ.റഹ്മാന്റെ പേര് ;നന്ദി അറിയിച്ച് റഹ്മാൻ

“Manju”

സംഗീത ഇതിഹാസം എ.ആർ.റഹ്മാന് ആദരവുമായി കാനഡ. മർഖാം നഗരത്തിലെ തെരുവിന് റഹ്മാന്റെ പേര് നൽകിയാണ് രാജ്യം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ജീവിതത്തിൽ അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തോട് സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് റഹ്മാന്‍ പ്രതികരിച്ചത്.

ഇത് എന്റെ ജീവിതത്തിൽ ഒരിക്കലും സങ്കൽപ്പിച്ചിട്ടുപോലുമില്ലാത്ത കാര്യമാണ്. മർഖാം മേയർ ഫ്രാങ്ക് സ്കാർപിറ്റി, കൗൺസിലർമാർ, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപൂർവ ശ്രീവാസ്തവ എന്നിവരോടും കാനഡയിലെ മുഴുവൻ ജനങ്ങളോടും ഞാൻ നന്ദിയറിയിക്കുന്നു’, .ആർ.റഹ്മാൻ കുറിച്ചു.

.ആർ റഹ്മാൻ എന്ന പേര് എന്റേതല്ല. അതിനർഥം കരുണയുള്ളവൻ എന്നാണ്. കരുണയുള്ളവൻ എന്നത് നമ്മുടെയെല്ലാം ദൈവത്തിന്റെ ഗുണമാണ്. ഒരാൾക്ക് കരുണാമയന്റെ ദാസനാകാൻ മാത്രമേ കഴിയൂ. അതിനാൽ ആ പേര് കാനഡയിൽ വസിക്കുന്ന എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ആരോഗ്യവും നൽകട്ടെ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഈ സ്നേഹത്തിന് ഞാൻ ഇന്ത്യയിലെ എന്റെ സഹോദരീസഹോദരന്മാർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു.

എന്റെ ഉയർച്ചയ്ക്കും സിനിമയുടെ നൂറാം വർഷം ആഘോഷിക്കാനും പ്രചോദനം നൽകിയ ഇതിഹാസതുല്യരായ പ്രതിഭകൾക്കും എന്നോടൊപ്പം പ്രവർത്തിച്ച എല്ലാ ക്രിയേറ്റീവായ വ്യക്തികൾക്കും നന്ദി പറയുന്നു. ഞാൻ ഈ സമുദ്രത്തിലെ വളരെ ചെറിയ ഒരു തുള്ളി മാത്രമാണ്’, റഹ്മാന്‍ കൂട്ടിച്ചേർത്തു.

Related Articles

Back to top button