സിന്ധുമോള്‍ ആര്
ശ്രീനഗര്‍ : ജമ്മുകാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം. സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റമുട്ടലുണ്ടായി. കുല്‍ഗാമിലെ സിംഘന്പോര് പ്രദേശത്താണ് ഏറ്റമുട്ടല്‍ ഉണ്ടായത്. പോലീസും ഏറ്റുമുട്ടലിന്റെ ഭാഗമായെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സോണ്‍ പോലീസ് അധികൃതരാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
അതേസമയം, പൂഞ്ച് ജില്ലയിലെ മംഗാനില്‍ ഭീകരരുടെ ഒളിത്താവളം കഴിഞ്ഞദിവസം സൈന്യം തകര്‍ത്തു. രണ്ട് എകെ 47 റൈഫിളുകളും നാല് മാഗസിനുകളും ഒളിത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തു. കരസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സംഭവം. ഇവിടെ നിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു.