InternationalLatest

‘റഷ്യ-യുക്രെയ്ന്‍ യുദ്ധം ആശങ്ക സൃഷ്ടിക്കുന്നു’; ഇന്ത്യ

“Manju”

ന്യൂയോര്‍ക്: റഷ്യ- യുക്രെയ്ന്‍ യുദ്ധം അഗാതമായ ആശങ്ക സൃഷ്ടിക്കുന്നതായും യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. വ്യാഴാഴ്ച യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ സംസാരിക്കുകയായിന്നു അദ്ദേഹം. യുക്രെയ്നിലെ സാഹചര്യം മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെയും വലിയ ഉത്കണ്ഠയായി തുടരുകയാണ്. ഈ സാഹചര്യം വലിയ അസ്വസ്ഥതയുണ്ടാക്കുന്നതായും വിദേശകാര്യമന്ത്രി പറഞ്ഞു.

“ശത്രുതകള്‍ ഉടന്‍ അവസാനിപ്പിച്ച്‌ ഇരു രാജ്യങ്ങളും ചര്‍ച്ചക്ക് തയാറാകണമെന്ന് ഇന്ത്യ വീണ്ടും ആവര്‍ത്തിക്കുന്നു. ഇത് യുദ്ധത്തിന്റെ യുഗമാക്കി മാറ്റരുത്. സംഘര്‍ഷസാഹചര്യമെന്തായാലും അവ‍യൊന്നും മനുഷ്യാവകാശങ്ങളുടെയോ അന്താരാഷ്ട്ര നിയമങ്ങളുടെയോ ലംഘനത്തിന് ന്യായീകരണമല്ല. ഇത്തരം സംഭവങ്ങള്‍ വസ്തുനിഷ്ടമായും സ്വതന്ത്രമായും അന്വേഷിക്കുക തന്നെ വേണം”- ജയശങ്കര്‍ പറഞ്ഞു.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, യു.കെ വിദേശകാര്യ, കോമണ്‍വെല്‍ത്ത്, വികസനകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, മറ്റ് യു.എന്‍.എസ്‌.സി അംഗങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ എന്നിവര്‍ കൗണ്‍സില്‍ ബ്രീഫിംഗിനെ അഭിസംബോധന ചെയ്തു.

Related Articles

Back to top button