InternationalLatest

ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ ട്രംപ്

“Manju”

ശ്രീജ.എസ്

ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനുളള നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് സര്‍വ്വീസ് പുനരാരംഭിക്കാന്‍ ചൈന അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. ജൂണ്‍ മധ്യത്തോടെ ചൈനയില്‍ നിന്നുളള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് അമേരിക്കയിലെ വ്യോമയാന വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുളള വ്യോമയാന ഗതാഗതം സംബന്ധിച്ച്‌ നിലവിലുളള കരാര്‍ ചൈന പാലിക്കാത്ത പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നീക്കം. വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ചൈനയോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന അനുമതി നല്‍കിയില്ല. ഇത് ഇരുരാജ്യങ്ങളും തമ്മിലുളള കരാറിന് വിപരീതമാണെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button