KeralaLatest

മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചു

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അപൂര്‍വ്വ രോഗം..

“Manju”

അബുദാബി: യുഎഇയില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയാണ് ഈ കാര്യം അറിയിച്ചത് . അല്‍ഐനില്‍ താമസിക്കുന്ന പ്രവാസിയായ 28-കാരനിലാണ് രോഗം കണ്ടെത്തിയത്.ജൂണ്‍ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യൂവാവിന് ജൂണ്‍ 23-നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷം ആദ്യമായാണ് യുഎഇയില്‍ മെര്‍സ് ബാധ സ്ഥിരീകരിക്കുന്നത്.

വൈറസ് സ്ഥിരീകരിച്ച യുവാവുമായി സമ്ബര്‍ക്കത്തില്‍ ഉണ്ടായിരുന്ന 108 പേരെയും പരിശോധിച്ചെങ്കിലും അവരില്‍ രോഗബാധ കണ്ടെത്തിയില്ല. രോഗപ്രതിരോധത്തിനായുള്ള മാര്‍ഗങ്ങള്‍ അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ശക്തമാക്കിയിട്ടുണ്ട്. കൃഷിയിടങ്ങള്‍, വിപണികള്‍ തുടങ്ങി മൃഗങ്ങളുമായി ഇടപഴകേണ്ടി വരുന്ന ഘട്ടങ്ങളില്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് (MERS-CoV) രോഗബാധിതരായ ഒട്ടകങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും വൈറസ് പകരുന്നു. രോഗബാധിതരായ മൃഗങ്ങളുമായി നേരിട്ടോ അല്ലാതെയോ സമ്ബര്‍ക്കം പുലര്‍ത്തുന്നതിലൂടെ ഇത് ബാധിക്കാം. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളിലെ ഒട്ടകങ്ങളില്‍ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. രോഗത്തിന്റം കൃത്യമായ ഉറവിടത്തെ കുറിച്ച്‌ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് സാധാരണ മെര്‍സിന്റെ ലക്ഷണങ്ങള്‍. ചിലര്‍ക്ക് വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി എന്നിവയും ഉണ്ടാകാറുണ്ട്. വൈറസ്ിന്റെ സാന്നിധ്യം മൂര്‍ച്ഛിച്ച്‌ കഴിഞ്#ാല്‍ ന്യൂമോണിയ, വൃക്ക രോഗം എന്നിവയ്‌ക്കും സാധ്യതയുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച്‌ 2,605 മെര്‍സ് വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോ?ഗ്യസംഘടന വ്യക്തമാക്കുന്നത്. അതില്‍ 936 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Related Articles

Back to top button