KeralaLatest

തകരാറിലായിരുന്ന ഷട്ടറുകള്‍ മാറ്റി

“Manju”

കുറുമാലിപ്പുഴയിലെ പാഴായി മഞ്ഞാകുഴി റെഗുലേറ്ററിന്റെ തകരാറിലായിരുന്ന ഷട്ടറുകള്‍ മാറ്റി. കാലപ്പഴക്കം വന്ന ഷട്ടറുകള്‍ മാറ്റിയതോടെ കാലങ്ങളായുള്ള ഷട്ടറിലെ ചോര്‍ച്ചയ്ക്ക് പരിഹാരമായി.ജലസേചന വകുപ്പിന്റെ മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പഴയ 14 ഷട്ടറുകളാണ് മാറ്റിയത്. ആകെയുള്ള 16 ഷട്ടറുകളില്‍ ഒരെണ്ണം സ്റ്റീലുകൊണ്ടുള്ളതും 15 എണ്ണം ഇരുമ്പ് ചട്ടക്കൂടില്‍ നിര്‍മിച്ച മരത്തിന്റെ ഷട്ടറുകളുമാണ്. ഇതില്‍ ഒരെണ്ണം നേരത്തേ മാറ്റിയിരുന്നു.കാഞ്ഞിരപ്പുഴ മൈന എഞ്ചിനിയറിങ്ങ് കോണ്‍ട്രാക്ടേഴ്സിനാണ് നവീകരണ ചുമതല. നേരത്തേ എടുത്ത ഒരു ഷട്ടറിന്റെ അളവിലാണ് ബാക്കി ഷട്ടറുകള്‍ നിര്‍മിച്ചത്.രണ്ട് ദിവസങ്ങളിലായി സ്ഥലത്തെത്തിച്ച ഷട്ടറുകള്‍ ക്രെയിനിന്റെ സഹായത്തോടെ ബുധനാഴ്ച്ച തന്നെ സ്ഥാപിച്ചു. ഏകദേശം രണ്ടര കോടി രൂപയിലേറെയാണ് ഷട്ടര്‍ നവീകരണത്തിന്റെ ചെലവ്.

Related Articles

Back to top button