IndiaLatest

രാജസ്ഥാനിലും ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമം; ഗെലോട്ട്

“Manju”

കർണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമമെന്നു സൂചന. ചില കോൺഗ്രസ് നേതാക്കളുടെ സമീപകാല നീക്കങ്ങളും തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രസ്താവനയുമാണ് ഈ സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്. സംസ്ഥാനത്തെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കു നാലാമത് ഒരു സ്ഥാനാർഥിയെ രംഗത്തിറക്കി ബിജെപി തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയിട്ടുമുണ്ട്. കോൺഗ്രസ് സ്ഥാനാർഥികളിൽ ഒരാൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആണ്.

സച്ചിൻ പൈലറ്റിന്റെ അടുപ്പക്കാരനായ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ് പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് ക്യാംപെയ്നു പിന്തുണയുമായി രംഗത്തു വന്നതും അദ്ദേഹത്തിന്റെ ട്വീറ്റുകൾക്ക് അടുത്ത കാലത്തായി ബിജെപി നേതാക്കളിൽനിന്നു ലഭിക്കുന്ന വലിയ പിന്തുണയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരുടെ പിന്തുണയുണ്ട്.

ബിജെപിക്ക് 72 പേരാണുള്ളത്. സ്വതന്ത്രരും മറ്റുമായി 21 അംഗങ്ങളുണ്ട്. സ്വതന്ത്രരിൽ ഏറെയും സർക്കാരിനെ പിന്തുണയ്ക്കുന്നവരുമാണ്. 51 അംഗങ്ങളുടെ വോട്ടു ലഭിച്ചാൽ ഒരു സ്ഥാനാർഥിക്കു ജയിക്കാമെന്നിരിക്കെ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കേണ്ടതാണ്. എന്നാൽ സ്ഥാനാർഥി നിർണയത്തിലെ കല്ലുകടികൾ എത്രമാത്രംവഷളാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ജൂൺ 19നാണു രാജ്യസഭാ തിരഞ്ഞെടുപ്പ്.

Related Articles

Back to top button