InternationalLatest

ഫ്രാൻസിലും ഹിറ്റായി യുപിഐ സംവിധാനം; പ്രശംസിച്ച്‌ നരേന്ദ്ര മോദി

“Manju”

പാരീസ്: ആഗോള പ്രശസ്തി നേടി യുപിഐ. ഫ്രാൻസിലെ പ്രശസ്തമായ ഈഫല്‍ ടവറിലാണ് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ആരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിന്റെ ഭാഗമാണ് പുതിയ ചുവടുവെപ്പെന്ന് ഫ്രാൻസിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

യുപിഐയെ ആഗോളവത്കരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് പ്രധാനമന്ത്രി അഭിനന്ദിച്ച്‌ കൊണ്ട് വ്യക്തമാക്കി. യുപിഐ ലോക വ്യാപകമാക്കുന്നതില്‍ സന്തോഷമുണ്ട്. ഡിജിറ്റല്‍ പേയ്‌മെൻ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും മികച്ച ഉദാഹരണമാണ് ഇതെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

അഭിവൃദ്ധി പ്രാപിക്കുന്ന ജനതയെ കെട്ടിപ്പടുത്തുന്നതിലും പൗരന്മാരുടെ ശാക്തീകരണവും ഡിജിറ്റല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യ-ഫ്രാൻസ് സംയുക്ത പ്രസ്താവനയില്‍‌ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം എൻപിസിഐ ഇന്റർനാഷണല്‍ പേയ്‌മെന്റ് ലിമിറ്റഡും (എൻഐപിഎല്‍) ഫ്രാൻസിലെ ലൈറ കളക്‌റ്റും ഫ്രാൻസിലും യൂറോപ്പിലും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) നടപ്പിലാക്കുന്നതിനുള്ള കരാർ നടപ്പിലാക്കി. ഇരു രാജ്യങ്ങളും യുപിഐ സംവിധാനം ഉപയോഗിക്കാൻ സമ്മതിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഫ്രാൻസിലെ ഇന്ത്യൻ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യൻ രൂപയില്‍ പണമടയ്‌ക്കാൻ സാധിക്കും.

Related Articles

Check Also
Close
Back to top button