KeralaLatest

സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നു

“Manju”

ശ്രീജ.എസ്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണകടത്ത് കേസില്‍ എന്‍ഐഎ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. എന്‍ഐഎ അറസ്റ്റു ചെയ്ത പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജിയില്‍ കോടതിയില്‍ വാദം തുടങ്ങി. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ചുമത്തിയിരിക്കന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നുമായിരുന്നു സ്വപ്‌ന സുരേഷ് ജാമ്യഹര്‍ജിയില്‍ പറഞ്ഞത്.

എന്‍ ഐ എ തിടുക്കപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതാണെന്നും തീവ്രവാദബന്ധമില്ലെന്നുമായിരുന്നു സ്വപ്‌ന സുരേഷ് ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ തെളിവുകളുള്ളതിനാലാണ് യുഎപിഎ വകുപ്പുകള്‍ ചുമത്തിയതെന്ന് എന്‍ ഐ എ എ വാദിച്ചു. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ എന്‍ ഐ എ യോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതു പ്രകാരം ഇന്ന് എന്‍ ഐ എ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. സ്വപ്‌നയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് പ്രധാനമായും അന്വേഷണ സംഘത്തിന്റെ വാദമായിരിക്കും നടക്കുക.

Related Articles

Back to top button